മോളുടെ വളർച്ചയുടെ ഒരു ഭാഗം ആകാൻ പറ്റിയില്ലല്ലോയെന്ന് ആലോചിച്ച് സങ്കടം: തുറന്ന് പറഞ്ഞ് നടന്‍ യുവ കൃഷ്ണ

Published : Oct 08, 2024, 03:13 PM IST
മോളുടെ വളർച്ചയുടെ ഒരു ഭാഗം ആകാൻ പറ്റിയില്ലല്ലോയെന്ന് ആലോചിച്ച് സങ്കടം: തുറന്ന് പറഞ്ഞ് നടന്‍ യുവ കൃഷ്ണ

Synopsis

സീരിയൽ താരം യുവ കൃഷ്ണ തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും ഷൂട്ടിംഗ് തിരക്കുകളെക്കുറിച്ചും ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. 

തിരുവനന്തപുരം: സീരിയൽ പ്രേമികൾ‌ക്കും കുടുംബപ്രേക്ഷകർക്കും പ്രിയപ്പെട്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയിയും. ഇരുവരുടേയും മകൾ ധ്വനിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. മകളെ ​ഗർഭിണിയായിരുന്ന സമയത്ത് മൃ​ദുല കുറച്ച് കാലം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു. 

ഇപ്പോൾ മൃദുലയും യുവയും സീരിയൽ അഭിനയവുമായി സജീവമാണ്. യുവകൃഷ്ണ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജാനകിയുടേയും അഭിയുടേയും വീട് എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാന്ത്വനത്തിലൂടെ ജനപ്രിയയായ രക്ഷ രാജാണ് നായിക.

ഇപ്പോഴിതാ പുതിയ സീരിയലിന്റെയും കുടുംബ വിശേഷങ്ങളും സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ യുവ കൃഷ്ണ പങ്കുവെച്ചിരിക്കുകയാണ്. രണ്ടുപേരുടെയും ഷൂട്ടിങ് ഷെഡ്യൂളുകൾ വ്യത്യസ്തമായതിനാൽ ഒരുമിച്ച് ചിലവഴിക്കുന്ന സമയം കുറഞ്ഞിട്ടുണ്ടെന്നും യുവ പറയുന്നു. മോളുടെ വളർച്ചയുടെ കാലഘട്ടമായ ഈ ഒരു സ്റ്റേജിൽ കൂടുതൽ സമയം അവൾക്കൊപ്പം ചിലവഴിക്കാൻ കഴിയുന്നില്ല എന്നതിൽ വിഷമമുണ്ടെന്ന് നടൻ പറയുന്നു. 

ആദ്യത്തെ രണ്ട് പ്രോജക്ടുകൾ ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു മോളുടെ ജനനം. മോൾക്ക് ഒരു വയസായപ്പോഴേക്കും ഞാൻ മുഴുവൻ ബിസിയായി. അതുകൊണ്ട് തന്നെ ഞാൻ വീട്ടിൽ വരുമ്പോൾ മോൾക്ക് എന്നെ മനസിലാകുമായിരുന്നില്ല. അവൾ പരിചയം കാണിക്കാറില്ലായിരുന്നു. ഒരു അപരിചിതനോട് പെരുമാറുന്നത് പോലെയായിരുന്നു. അതുകണ്ട് എനിക്ക് വിഷമമായി.

നമ്മുടെ മോളുടെ വളർച്ചയുടെ ഒരു പാർട്ട് ആകാൻ പറ്റിയില്ലല്ലോയെന്ന് ആലോചിച്ച് സങ്കടപ്പെടും. അതുകൊണ്ട് അന്ന് തീരുമാനിച്ചതാണ് ഒരു സമയം ഒരു പ്രോജക്ടിലെ കമ്മിറ്റി ചെയ്യൂവെന്നത്. ഇപ്പോൾ ഒരു സീരിയലിൽ മാത്രമെ അഭിനയിക്കുന്നുള്ളു. ബാക്കിയുള്ള സമയത്തെല്ലാം മകൾക്കൊപ്പം സമയം ചിലവഴിക്കും. പിന്നെ മൃദുലയും സീരിയൽ രം​ഗത്തുള്ള വ്യക്തിയായതിനാൽ വളരെ അണ്ടർസ്റ്റാന്റിങ്ങാണ്.

യുട്യൂബ് ചാനലിൽ ആക്ടീവല്ലാത്തതിന് പിന്നിലെ കാരണം ഞങ്ങൾ രണ്ടുപേരും പുതിയ പ്രോജക്ടുമായി ബിസിയാണ്. മൃദുലയുടെ ഷൂട്ട് തിരുവനന്തപുരത്തും എന്റേത് ആലുവയുമാണ്. ഞങ്ങളുടെ ഷെഡ്യൂളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഒരുമിച്ചൊരു ഫ്രീ ടൈം കിട്ടാറില്ല. മൂന്ന്, നാല് മാസമായി ഇതാണ് സിറ്റുവേഷൻ. ഫ്രീ ടൈം കണ്ടെത്തി യുട്യൂബ് വീഡിയോകൾ ചെയ്യണമെന്ന് വിചാരിക്കുന്നുവെന്നും താരം പറയുന്നു.

വരുമോ കേരളത്തിലേക്ക് ലോക പുരസ്കാരം: ഗ്രാമിയിലേക്ക് സുഷിന്‍ ശ്യാമിന്‍റെ 'മഞ്ഞുമ്മല്‍ ബോയ്സ്', 'ആവേശം'

'ഒരു കോടി നഷ്ടമുണ്ടാക്കി': പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മ്മാതാവ്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത