നെഗറ്റീവ് ഉണ്ടെങ്കിലേ പോസിറ്റീവും കാണൂ; പ്രേക്ഷകരുടെ പുതിയ 'ദേവ'പറയുന്നു

Published : Jun 07, 2021, 10:51 AM IST
നെഗറ്റീവ് ഉണ്ടെങ്കിലേ പോസിറ്റീവും കാണൂ; പ്രേക്ഷകരുടെ പുതിയ 'ദേവ'പറയുന്നു

Synopsis

കണ്മണിയായി മനീഷ മോഹന്‍ വേഷമിടുമ്പോള്‍ നയക വേഷത്തില്‍ സൂരജ് സണ്‍ ആയിരുന്നു പരമ്പരയിലെത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായിപുതിയ നടനാണ് ദേവയെ കൈകാര്യം ചെയ്യുന്നത്. കാസര്‍ഗോഡുകാരനായ ലക്ജിത്ത് സൈനിയാണ് പുതിയ താരം.

ലയാളികള്‍ നെഞ്ചേറ്റിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് പാടാത്ത പൈങ്കിളി. ദേവയും കണ്മണിയും പ്രധാനകഥാപാത്രങ്ങളിലെത്തുന്ന പരമ്പര വളരെ പെട്ടെന്ന് ആരാധകരുടെ മനം കവർന്നിരുന്നു. കണ്മണിയെന്ന സ്ത്രീ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. 

കണ്മണിയായി മനീഷ മോഹന്‍ വേഷമിടുമ്പോള്‍ നയക വേഷത്തില്‍ സൂരജ് സണ്‍ ആയിരുന്നു പരമ്പരയിലെത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായിപുതിയ നടനാണ് ദേവയെ കൈകാര്യം ചെയ്യുന്നത്. കാസര്‍ഗോഡുകാരനായ ലക്ജിത്ത് സൈനിയാണ് പുതിയ താരം. ഹൃസ്വചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ലക്ജിത്ത് ഓഡീഷനിലൂടെയാണ് പരമ്പരയിലേക്കെത്തിയത്.  

ദേവയായി എത്തി പ്രേകരുടെ മനം കവരുകയാണ് ലക്ജിത്തും. അടുത്തിടെ ലൈവിലെത്തിയ ലക്ജിത്ത് തന്റെ വിശേഷങ്ങൾ ആരാധകരോടായി പങ്കുവച്ചു. ആരാധകരുടെ ചില ചോദ്യങ്ങൾക്കും ലക്ജിത്ത് മറുപടി നൽകി. അതിലൊരെണ്ണം  നെഗറ്റീവ് വിമർശനങ്ങളെ എങ്ങനെ നേരിടുമെന്നായിരുന്നു. 

നെഗറ്റീവ് ഉണ്ടെങ്കിലേ പോസിറ്റീവ് ഉണ്ടാവുകയുളളൂ. രണ്ടും ആ സെൻസിലേ എടുക്കാറുളളൂ. നമ്മുടെ കാര്യങ്ങൾ നമ്മൾ നന്നായിട്ട് ചെയ്യുക. നമ്മുടെ കയ്യിലാണ് എല്ലാ കാര്യങ്ങളുമെന്നായിരുന്നു ആരാധകർക്ക് പുതിയ ദേവയുടെ മറുപടി.

തനിക്ക് 22 വയസായി. പ്ലസ്ടു ആണ് വിദ്യാഭ്യാസം. ഡിഗ്രി പൂർത്തിയാക്കിയിട്ടില്ല. പാടാത്ത പൈങ്കിളിയാണ് ആദ്യ പരമ്പര. മുമ്പ് സീരിയലിലോ സിനിമയിലോ അഭിനയിച്ചിട്ടില്ലെന്നും ലക്ജിത്ത് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. 

 ദേവയായെത്തി മലയാളികളുടെ മനം കവര്‍ന്ന സൂരജ് പരമ്പരയില്‍നിന്ന് പിന്മാറുകയാണെന്ന വാര്‍ത്ത ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെല്ലാം ചര്‍ച്ചയായിരുന്നു. ആരോഗ്യ കാരണങ്ങളാലാണ് പിന്മാറിയതെന്നും തിരിച്ചുവരുമെന്നും സൂരജ് തന്നെ വ്യക്തമാക്കിയതോടെ ആരാധകർ ആശംസകളുമായി എത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത