
കൊച്ചി: സീരിയലുകളില്‍ നായികമാര്‍ക്കൊപ്പം അല്ലെങ്കില്‍ നായികമാരെക്കാള്‍ കൂടുതല്‍ ജനപ്രീതി നേടിയെടുക്കന്ന വില്ലത്തി കഥാപാത്രങ്ങളുണ്ട്. അങ്ങനെ നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ജിസ്മി.
ഹിറ്റ് പരമ്പരകളായ മഞ്ഞില്‍ വിരിഞ്ഞ പൂവ്, കാര്‍ത്തിക ദീപം, എന്നിങ്ങനെയുള്ള പരമ്പരകളിലെല്ലാം ജിസ്മി വില്ലത്തിയായിരുന്നു. അടുത്തിടെ പ്രസവവുമായി ബന്ധപ്പെട്ടാണ് താരം അഭിനയത്തിൽ നിന്ന് പിന്മാറിയത്. പിന്നാലെ കുഞ്ഞ് വന്ന സന്തോഷവും താരം അറിയിച്ചിരുന്നു. ആൺ കുഞ്ഞാണ് നടിയ്ക്ക് പിറന്നത്.
ഇപ്പോഴിതാ കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ പ്രസവത്തെ കുറിച്ച് പറയുകയാണ് നടി. നോർമൽ ഡെലിവറി ആയിരുന്നെന്ന് ജിസ്‌മി പറയുന്നു. "ഞങ്ങളുടെ നായകനെ ഇതാ പരിചയപ്പെടുത്തുന്നു. ദൈവത്തിന്റെ അനുഗ്രഹത്തോടെ ആൺ കുഞ്ഞ് പിറന്നു. നോർമൽ ഡെലിവറി ആയിരുന്നു. മൂന്ന് മണിക്കൂർ നീണ്ട പ്രസവയാത്ര.
10 മണിക്ക് ഡ്രസ്സ് എല്ലാം ഇട്ട് സെറ്റായി. എന്റെ പ്രിയപ്പെട്ട ഡോക്ടർ മണി ജോർജ് വാട്ടർ ബ്രേക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു, അത് കഴിഞ്ഞപ്പോൾ വേദന തുടങ്ങി... മൂന്ന് മണിക്കൂറിൽ പ്രസവം നടന്നു. ഡോക്ടറിന്റെ പിന്തുണയും എന്റെ ഭർത്താവ് മിഥുന്റെ പരിചരണവും എല്ലാം കൊണ്ട് കാര്യങ്ങൾ വളരെ എളുപ്പമായി.
മൂന്ന് മണിക്കൂറിന് ശേഷം ആ വാക്കുകൾ ഞാൻ കേട്ടു, ജിസ്‌മി ആൺ കുഞ്ഞ് പിറന്നു എന്ന്... അതിൽ എനിക്കുണ്ടായ വേദനയെല്ലാം മറന്നു പോയി. എന്നെ പിന്തുണച്ച പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി" നടി കുറിച്ചു.
നേരത്തെ ഒരു ക്യു ആൻഡ് എ സെഷനിൽ എന്താണ് സ്വപ്നം എന്ന ആരാധകരുടെ ചോദ്യത്തിന് 'നല്ലൊരു ഭാര്യ ആയിരിക്കുക. നല്ലൊരു അമ്മ ആവുക, പിന്നെ നല്ലൊരു നടിയും എന്നാണ് ജിസ്മി ഉത്തരം നൽകിയത്. അമ്മയായുള്ള ദിനങ്ങളിലേക്ക് കടന്നിരിക്കുകയാണ് താരം.
'ശരീരത്തെ കളിയാക്കുന്നവരെയും വെറുക്കുന്നവരെയും അവഗണിക്കുക' തുറന്നുപറഞ്ഞ് സബീറ്റ ജോർജ്
'അത് വലിയ കാര്യം ഒന്നും അലല്ലോ, അനാവശ്യമൊന്നും ഇങ്ങോട്ട് വേണ്ട' കലക്കന്‍ മറുപടിയുമായി അഭിരാമി