ഒരു സിനിമാ പ്രമോഷന് ഇടയില്‍ മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗ് എടുത്തിടുകയായിരുന്നു. 'അതിപ്പോള്‍ വലിയ കാര്യം അല്ലല്ലോ, അനാവശ്യമായ ചോദ്യമൊന്നും ഇങ്ങോട്ട് ചോദിക്കേണ്ട' എന്ന്. 

കൊച്ചി: ടെലിവിഷന്‍ ആങ്കറായി കരിയര്‍ ആരംഭിച്ചതാണ് അഭിരാമി സുരേഷ് പിന്നീട് മൈ ഡിയര്‍ കുട്ടച്ചാത്തന്‍ പോലുള്ള പരമ്പരകള്‍ ചെയ്തു. അഭിനയ ലോകത്തും അഭിമാരി ഭാഗ്യപരീക്ഷണം നടത്തിയിട്ടുണ്ട്. തമിഴ് - മലയാളം സിനിമകളില്‍ അഭിനയിച്ചു. പിന്നീട് ചേച്ചിയ്‌ക്കൊപ്പം അമൃതം ഗമയ എന്ന ബാന്റ് തുടങ്ങി, അതിനൊപ്പം ഗാന ലോകത്തേക്ക് വരികയായിരുന്നു.

സൈബര്‍ ഇടത്തും, അല്ലാതെയും നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഒരു സ്ഥിരം ചോദ്യത്തിനുള്ള മറുപടി നല്‍കി എത്തിയിരിക്കുകയാണ് ഇപ്പോള്‍ അഭിരാമി സുരേഷ്. 'ബോയ് ഫ്രണ്ട് ഉണ്ടോ' എന്ന് ചോദിക്കുന്നവര്‍ക്ക് എന്റെ മറുപടി എന്ന് പറഞ്ഞതിന് ശേഷം, ഒരു സിനിമാ പ്രമോഷന് ഇടയില്‍ മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗ് എടുത്തിടുകയായിരുന്നു. 'അതിപ്പോള്‍ വലിയ കാര്യം അല്ലല്ലോ, അനാവശ്യമായ ചോദ്യമൊന്നും ഇങ്ങോട്ട് ചോദിക്കേണ്ട' എന്ന്.

ആടുജീവിതത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞ ഈ ഡയലോഗ് വലിയ ഹിറ്റായിരുന്നു. ബ്ലെസ്സി സര്‍ എന്തുകൊണ്ടാണ് ലാലേട്ടനെ ഈ സിനിമയില്‍ പരിഗണിക്കാതിരുന്നത് എന്ന് മീര ചോദിച്ചപ്പോഴായിരുന്നു, പുച്ഛ ഭാവത്തിലുള്ള മോഹന്‍ലാലിന്റെ പ്രതികരണം. അക്കാര്യം പറഞ്ഞ് സോഷ്യല്‍ മീഡിയ മീരയെ എയറില്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ബോയ് ഫ്രണ്ട് ഉണ്ടോ എന്ന് ചോദിക്കുന്നവരോടും അഭിരാമിയ്ക്ക് പറയാനുള്ളത് അതേ മറുപടിയാണ്, 'അതിപ്പോള്‍ വലിയ കാര്യം ഒന്നും അലല്ലോ, അനാവശ്യമായതൊന്നും ഇങ്ങോട്ട് ചോദിക്കേണ്ട' എന്ന്.

ചേച്ചി അമൃത സുരേഷിന് നേരെയുള്ള സൈബര്‍ ആക്രമണങ്ങളോട് പലപ്പോഴും പ്രതികരിക്കുന്നത് അഭിരാമിയാണ്. ഒന്നും ചെയ്യാതെ വെറുതേ വീട്ടിലിരുന്നാലും തങ്ങള്‍ക്ക് നേരെ സൈബര്‍ അറ്റാക്ക് ഉണ്ടാവും എന്ന് അഭിരാമി പറയുന്നു. അടുത്തിടെ അമൃതയുടെ മകൾ പാപ്പുവിനെക്കുറിച്ച് അബിരാമി പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. ഞങ്ങൾ മൂന്ന് പെണ്ണുങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇവളാണെന്നായിരുന്നു താരം പറഞ്ഞത്.

മോഹന്‍ലാല്‍ പ്രധാന വേഷത്തിലുള്ള ചിത്രത്തിലൂടെ അക്ഷയ് കുമാര്‍ വീണ്ടും തെന്നിന്ത്യന്‍ സിനിമയിലേക്ക്.!

സിംഗിള്‍ അസോസിയേഷനില്‍ നിന്നും രാജിവച്ചു ഗെയ്സ്; വ്ളോഗര്‍ ഗ്രീഷ്മ ബോസിന് വിവാഹം