പ്രമുഖ സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസറായ കൈൽ മാരിസ മുപ്പത്തിയാറാം വയസില്‍ അന്തരിച്ചു

Published : Apr 16, 2024, 12:57 PM ISTUpdated : Apr 16, 2024, 01:49 PM IST
പ്രമുഖ സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസറായ കൈൽ മാരിസ മുപ്പത്തിയാറാം വയസില്‍ അന്തരിച്ചു

Synopsis

"എൻ്റെ മകൾ കൈൽ അന്തരിച്ചു. അവൾ നിങ്ങളുടെ ചില ജീവിതങ്ങളെ വ്യക്തിപരമായും നിങ്ങളുടെ ചില ജീവിതങ്ങളെ സ്പർശിച്ചിട്ടുണ്ട്" - എന്നാണ് അമ്മ ജാക്വി കോഹൻ റോത്ത് എഴുതിയ പോസ്റ്റില്‍ പറയുന്നത്.

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസറായ കൈൽ മാരിസ റോത്ത് അന്തരിച്ചു. ഏപ്രില്‍ 15നാണ് കൈൽ അന്തരിച്ച വിവരം  വാര്‍ത്ത കുറിപ്പിലൂടെ കുടുംബം അറിയിച്ചത്.   കൈൽ മാരിസയുടെ അമ്മ ജാക്വി കോഹൻ റോത്ത് ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ മകളുടെ മരണ വിവരം പങ്കിട്ടിട്ടുണ്ട്.

"എൻ്റെ മകൾ കൈൽ അന്തരിച്ചു. അവൾ നിങ്ങളുടെ ചില ജീവിതങ്ങളെ വ്യക്തിപരമായും നിങ്ങളുടെ ചില ജീവിതങ്ങളെ സ്പർശിച്ചിട്ടുണ്ട്" - എന്നാണ് അമ്മ ജാക്വി കോഹൻ റോത്ത് എഴുതിയ പോസ്റ്റില്‍ പറയുന്നത്.

കൈലിൻ്റെ സഹോദരി ലിൻഡ്‌സെ റോത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമില്‍ സഹോദരിയുടെ മരണം സംബന്ധിച്ച് പ്രതികരിച്ചിട്ടുണ്ട്. തൻ്റെ സഹോദരി ഒരാഴ്ച മുമ്പ് മരിച്ചുവെന്നും കുടുംബം ഇപ്പോഴും നഷ്ടം ഉള്‍കൊള്ളാന്‍ ശ്രമിക്കുകയാണ് എന്ന് സഹോദരി പോസ്റ്റ് ചെയ്തു.

തൻ്റെ നർമ്മം, ബുദ്ധി, സൗന്ദര്യം, ഗോസിപ്പ് ആക്ടിവിസം, കായികക്ഷമത എന്നിവയാൽ കൈൽ നിരവധി ആളുകളുടെ ജീവിതത്തെ സ്പർശിച്ചിട്ടുണ്ട്. ആർക്കെങ്കിലും കൈലിനെക്കുറിച്ച് ബന്ധപ്പെട്ട ഓര്‍മ്മകളും മറ്റും ഇവിടെ പങ്കുവയ്ക്കാം എന്നും സഹോദരി പറയുന്നു. 

കൈൽ മരിസ റോത്ത് ടിക് ടോക്കിൽ 175,000-ലധികം ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായിരുന്നു കൈൽ മാരിസ റോത്ത് . വിവാദ ഹോളിവുഡ് സെലിബ്രിറ്റി ഗോസിപ്പുകളും വിനോദ വാർത്തകളും രസകരമായി അവതരിപ്പിച്ചാണ് ഇവര്‍ ഫോളോവേര്‍സിന് ഇടയില്‍ ഹൈപ്പ് ഉണ്ടാക്കിയത്. 

റിലീസ് മുടക്കാന്‍ 'റെഡ് ജൈന്‍റ്' ശ്രമിച്ചു: ഉദയനിധി സ്ഥാപിച്ച നിര്‍മ്മാണ കമ്പനിക്കെതിരെ തുറന്നടിച്ച് വിശാല്‍

സല്‍മാന്‍ ഖാന്‍റെ വീട്ടിന് നേരെ വെടിവയ്പ്പ്: രണ്ട് പ്രതികള്‍ ഗുജറാത്തില്‍ നിന്നും പിടിയില്‍

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത