മലയാളത്തില്‍ ഒരു വ്യക്തിക്ക് നല്‍കിയ ബാക്ഗ്രൌണ്ട് മ്യൂസിക്കുകളില്‍ ഏറ്റവും ഗംഭീരമായത് ഏതാണ് എന്ന് ചോദിച്ച് സിനിമ ഗ്രൂപ്പുകളില്‍ നടക്കുന്ന പോളുകളില്‍ എഫ്ഐആറിലെ വില്ലന്‍ നരേന്ദ്ര ഷെട്ടിക്ക് നല്‍കിയ ബിജിഎം എന്നും മുന്നില്‍ എത്താറുണ്ട്. 

കൊച്ചി: സുരേഷ് ഗോപി നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത് 1999 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എഫ്ഐആര്‍. ഡെന്നീസ് ജോസഫാണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. തീയറ്ററില്‍ മികച്ച പ്രതികരണം ഉണ്ടാക്കിയ ചിത്രം ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ആ ചര്‍ച്ചയിലെ പ്രധാനഘടകം ഇതിലെ വില്ലന്‍ കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന ബാക്ഗ്രൌണ്ട് മ്യൂസിക്കിനെക്കുറിച്ചാണ്.

മലയാള സിനിമയില്‍ ഒരു കഥാപാത്രത്തിന് നല്‍കിയ ബാക്ഗ്രൌണ്ട് മ്യൂസിക്കുകളില്‍ ഏറ്റവും ഗംഭീരമായത് ഏതാണ് എന്ന് ചോദിച്ച് സിനിമ ഗ്രൂപ്പുകളില്‍ നടക്കുന്ന പോളുകളില്‍ എഫ്ഐആറിലെ വില്ലന്‍ നരേന്ദ്ര ഷെട്ടിക്ക് നല്‍കിയ ബിജിഎം എന്നും മുന്നില്‍ എത്താറുണ്ട്. ഇപ്പോഴും പലരും മൊബൈല്‍ റിംങ്ടോണ്‍ ആയി ഈ ബിജിഎം വയ്ക്കാറുമുണ്ട്. എഫ്ഐആര്‍ എന്ന ചിത്രത്തില്‍ എങ്ങനെ ഈ ബിജിഎം വന്നുവെന്ന സംഭവമാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ഷാജി കൈലാസ് വെളിപ്പെടുത്തിയത്. 

ഒരു ദിവസം നിര്‍മ്മാതാവ് ആരോമ മണിയുടെ മകന്‍റെ സഫാരി കാറില്‍ കയറി. അതില്‍ ഒരു കുരങ്ങിന്‍റെ പാവ ഉണ്ടായിരുന്നു. നല്ല ഡ്രസ് ഒക്കെയിട്ട ഒരു പാവയായിരുന്നു അത്. എന്താണ് അതെന്ന് ചോദിച്ചപ്പോള്‍ അതിന്‍റെ അടിയിലെ സ്വിച്ച് ഞെക്കാന്‍ പറഞ്ഞു. അത് ഞെക്കിയപ്പോള്‍ ഒരു ഗംഭീര ശബ്ദം കേട്ടു. അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. അപ്പോള്‍ തന്നെ ആ കുരങ്ങ് പാവയുമായി ഞാന്‍ സംഗീത സംവിധായകന്‍ രാജമണിയുടെ അടുത്തെത്തി. ഇതുപോലെ ഒരു ബിജിഎം വേണമെന്ന് പറയുകയായിരുന്നു.

ഇത് പോലെ തന്നെ വളരെ സുമുഖനായ ഒരു വില്ലന്‍ വേണം എന്നാണ് ഡെന്നീസ് ജോസഫ് പറഞ്ഞത്. അത് പ്രകാരം അന്വേഷിച്ചാണ് നരേന്ദ്ര ഷെട്ടിയെ ചെയ്ത രാജീവിന്‍റെ ഫോട്ടോ കാണുന്നത്. അതോടെ അദ്ദേഹത്തെ ഉറപ്പിക്കുകയായിരുന്നു. കാണാന്‍ സുന്ദരനും എന്നാല്‍ വില്ലന്‍ എന്ന നിലയില്‍ ഭീകരനും ആയിരിക്കണം എന്നായിരുന്നു നിര്‍ബന്ധം. അത് പെരുമാറ്റത്തിലും അപ്പീയറന്‍സിലും രാജീവ് കൊണ്ടു വന്നു - ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് പറയുന്നു. 

YouTube video player

'ജോര്‍ജ്ജ്കുട്ടിയുടെ വക്കീല്‍ ലിയോയില്‍': ഒരു മലയാളി താരം കൂടി വിജയ് ലോകേഷ് ചിത്രം ലിയോയില്‍

'മാരാര്‍ക്ക് പുറത്ത് ഭയങ്കര നെ​ഗറ്റീവാ'; പോകുംമുന്‍പ് വിഷ്‍ണുവിന് ഒമര്‍ ലുലു നല്‍കിയ ഉപദേശം