ബിഗ് ബോസിലേക്കോ? ധന്യ മേരി വർഗീസിന് പറയാനുള്ളത്

Published : Jan 27, 2021, 10:32 PM IST
ബിഗ് ബോസിലേക്കോ? ധന്യ മേരി വർഗീസിന് പറയാനുള്ളത്

Synopsis

മലയാളം ബിഗ് ബോസ് മൂന്നാം സീസൺ പ്രഖ്യാപിച്ചതുമുതൽ മത്സരാർത്ഥികളെ പ്രവചിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ.

ലയാളം ബിഗ് ബോസ് മൂന്നാം സീസൺ പ്രഖ്യാപിച്ചതുമുതൽ മത്സരാർത്ഥികളെ പ്രവചിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. നിരവധി പേരുകൾ പ്രചരിക്കുമ്പോൾ ചില താരങ്ങൾ വാർത്ത നിഷേധിച്ച് രംഗത്തെത്തുന്നു. അടുത്തിടെ സീരിയൽ താരം അനുമോളും സുചിത്ര നായരും ബിഗ് ബോസിലേക്കില്ലെന്ന് പറഞ്ഞിരുന്നു. 

ഇപ്പോഴിതാ സോഷ്യൽ മീഡിയ ഉറക്കെ വിളിച്ചുപറയുന്ന മറ്റൊരു പേരാണ് സീതാകല്യാണം നടി ധന്യ മേരി വർഗീസിന്റേത്. ധന്യ ബിഗ് ബോസിലേക്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ഇ- ടൈംസിനോടാണ് ധന്യ ഇക്കാര്യം വ്യക്തമാക്കിയത്. 

'അടുത്തിടെ എന്റെ കസിനും എന്നോട് ചോദിച്ചിരുന്നു ബിഗ് ബോസിലേക്ക് പോകുന്നുണ്ടോ എന്ന്. അപ്പോഴാണ് എന്റെ പേരും സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ടെന്ന് മനസിലായത്. അതൊരു റൂമർ മാത്രമാണ്. ഞാൻ ബിഗ് ബോസിലേക്കില്ല, എന്നെ ഔദ്യോഗികമായി ആരും ഇതുവരെ ബന്ധപ്പെട്ടിട്ടുമില്ല- ധന്യ പറയുന്നു.

ഷോയിലേക്ക് വിളി വന്നാൽ പോകുമോ എന്ന ചോദ്യത്തിനും താരം മറുപടി നൽകി. ഞാൻ പോകുമെന്ന് എനിക്ക് തോന്നുന്നില്ല. ഷോ കാണാൻ തമാശയും രസവുമൊക്കെയാണ്. അവിടെ എനിക്ക് പിടിച്ചുനിൽക്കാനാകുമെന്നും, പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുമെന്നും തോന്നുന്നില്ല. അവിടെ നല്ലൊരു മത്സരമായിരിക്കും ഇത്തവണയെന്നും ധന്യ പറയുന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക