സമാധാനത്തിനും മാനസിക പുരോഗതിക്കും വേണ്ടി 5 മാസത്തെ ബന്ധം അവസാനിപ്പിക്കുന്നു: സീമ വിനീത്

Published : Sep 07, 2024, 05:48 PM IST
സമാധാനത്തിനും മാനസിക പുരോഗതിക്കും വേണ്ടി 5 മാസത്തെ ബന്ധം അവസാനിപ്പിക്കുന്നു:  സീമ വിനീത്

Synopsis

വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങുന്നതായി സെലിബ്രിറ്റി മേക്കപ്പ് കലാകാരിയും ട്രാൻസ് വ്യക്തിയുമായ സീമ വിനീത്.

കൊച്ചി: വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങുന്നതായി സെലിബ്രിറ്റി മേക്കപ്പ് കലാകാരിയും ട്രാൻസ് വ്യക്തിയുമായ സീമ വിനീത്. ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റോറിയിലൂടെയാണ് സീമ ഇത് വ്യക്തമാക്കിയത്. അഞ്ചുമാസം മുൻപായിരുന്നു സീമയുടെ വിവാഹ നിശ്ചയം. തികച്ചും വ്യക്‌തിപരമായ കാരണങ്ങളാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും സീമ സ്റ്റോറിയില്‍ പറയുന്നു. 

"ഒരുപാട് ആലോചിച്ചതിന് ശേഷം, പരസ്പ‌ര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹ നിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിന് ശേഷം വേർപിരിയാൻ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും

ആരാധകരോടും അഭ്യർത്ഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞ് അംഗീകരിച്ചുകൊണ്ട്. ഇത് പരസ്‌പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അതികം വിനയപൂർവം നിങ്ങളെ അറിയിച്ചുകൊള്ളുന്നു" എന്നാണ് സീമ വിനീതിന്‍റെ സ്റ്റോറിയില്‍ പറയുന്നത്. 

ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു സീമയുടെയും നിശാന്തിന്റെയും വിവാഹ നിശ്ചയം. വളരെയധികം ആഘോഷങ്ങളോട്കൂടിയായിരുന്നു നിശ്ചയം നടന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോഴും സീമയുടെ ഇന്‍സ്റ്റ അക്കൗണ്ടിലുണ്ട്. വിവാഹ നിശ്ചത്തിന് ശേഷം പിന്നീട് നിശാന്തിനെ ജോലിക്കായി വിദേശത്തേക്ക് യാത്രയാക്കുന്ന വീഡിയോയും ഫോട്ടോയുമെല്ലാം സീമ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. 

തന്‍റെ വീഡിയോയകളിലൂടെ സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ് സീമ. സീമയുടെ വീഡിയോകള്‍ എല്ലാം വൈറലാകാറുണ്ട്. വേര്‍പിരിയല്‍ വാര്‍ത്ത വന്നതിന് പിന്നാലെ സീമയെ ആശ്വസിപ്പിച്ച് നിരവധി കമന്‍റുകള്‍ അവരുടെ പോസ്റ്റിന് അടിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായാലും വിവാഹം കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്നതാണ് വാര്‍ത്ത. 

'ഭാരിച്ച ദുഖത്തോടെ ഇത് അറിയിക്കുന്നു': കങ്കണയുടെ പ്രഖ്യാപനം, ഭരണപക്ഷ എംപിക്ക് ഇതോ അവസ്ഥയെന്ന് ഫാന്‍സ് !

'രാധ-കൃഷ്ണ ബന്ധത്തെ മോശമായി കാണിച്ചു' : വിമര്‍ശനം കടുത്തു, ഏയറിലായ പോസ്റ്റ് വലിച്ച് തമന്ന


 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത