ടിആർപി: കുടുംബവിളക്കിനെ പിന്തള്ളി സാന്ത്വനം ഒന്നാമത്, ആദ്യ അഞ്ചിൽ ഇടമില്ലാതെ പാടാത്ത പൈങ്കിളി

Web Desk   | Asianet News
Published : May 09, 2021, 09:23 AM IST
ടിആർപി: കുടുംബവിളക്കിനെ പിന്തള്ളി സാന്ത്വനം ഒന്നാമത്, ആദ്യ അഞ്ചിൽ ഇടമില്ലാതെ പാടാത്ത പൈങ്കിളി

Synopsis

ടിആർപിയിൽ തിരിച്ചുവരവ് നടത്തി സാന്ത്വനം. രണ്ടാഴ്ചക്കാലത്തോളം ഒന്നാം സ്ഥാനത്ത് നിന്ന ശേഷം രണ്ടാം സ്ഥാനത്തേക്ക് പോയ സാന്ത്വനം കുടുംബവിളക്കിനെ മറികടന്നാണ് വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്.

ടിആർപിയിൽ തിരിച്ചുവരവ് നടത്തി സാന്ത്വനം. രണ്ടാഴ്ചക്കാലത്തോളം ഒന്നാം സ്ഥാനത്ത് നിന്ന ശേഷം രണ്ടാം സ്ഥാനത്തേക്ക് പോയ സാന്ത്വനം കുടുംബവിളക്കിനെ മറികടന്നാണ് വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്. ചിപ്പി രഞ്ജിത്, രാജീവ് പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പരമ്പരയിലെ പുതിയ സിനിമാറ്റിക് കഥാഗതിയാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ പരമ്പരയെ സഹായിച്ചത്.

കണ്ണനെ, അപ്പുവിന്റെ അച്ഛൻ രാജശേഖരൻ തമ്പി ചതിക്കുഴിയിൽ വീഴ്ത്തി കള്ളക്കേസിൽ ലോക്കപ്പിൽ കയറ്റുന്നതും അനിയന്റെ അവസ്ഥയിൽ മനംനൊന്ത് കഴിയുന്ന സാന്ത്വനത്തിലെ കുടുംബാംഗങ്ങളെയുമാണ് പ്രേക്ഷകർ ഏറ്റെടുത്തതെന്നാണ് പുതിയ ടിആർപി വ്യക്തമാക്കുന്നത്.

ശീതളിനോട് പ്രണയാഭ്യർത്ഥന നടത്തിയ ജിതിൻ കുടുംബത്തിൽ ഉണ്ടാക്കുന്ന കോലാഹലങ്ങളാണ് കുടുംബവിളക്ക് പറയുന്നത്. മീര വാസുദേവ്, കെകെ മേനോൻ അമൃത നായർ, ശരണ്യ ആനന്ദ്, ജീവൻ ഗോപാൽ എന്നിവർ വേഷമിടുന്ന പരമ്പയ്ക്ക് സാന്ത്വനത്തിന്റെ പുതിയ കഥാഗതിക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 

ഐശ്വര്യ റാംസായ്, നലീഫ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മൗനരാഗം മൂന്നാം സ്ഥാനം ഉറപ്പിക്കുന്നു. കൃഷ്ണകുമാർ, ശ്രീധന്യ, ബിബിൻ ജോസ്, അൻഷിത എന്നിവർ വേഷമിടുന്ന പുതിയ പരമ്പര കൂടെവിടെ നാലാം സ്ഥാനം ഈ ആഴ്ചയും ഭദ്രമാക്കി. റേറ്റിങ് ചാർട്ടിൽ അഞ്ചാമതായി അമ്മയറിയാതെ സ്ഥാനമുറപ്പിക്കുമ്പോൾ, ഏറെ കാലം റേറ്റിങ് ചാർട്ടിലെ ആദ്യ അഞ്ചിൽ ഇടം പിടിച്ച പാടാത്ത പൈങ്കിളി ഇത്തവണയും ചാർട്ടിന് പുറത്താണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്