നെറ്റ്ഫ്ലിക്സ് ചിത്രം 'നാദാനിയാൻ' വിമർശിക്കപ്പെടുന്നതിനിടെ, നടൻ ഇബ്രാഹിം അലി ഖാനും നിരൂപകൻ തമൂർ ഇഖ്ബാലും തമ്മിലുള്ള വാഗ്വാദം ശ്രദ്ധേയമാകുന്നു. 

മുംബൈ: ഇബ്രാഹിം അലി ഖാനും ഖുഷി കപൂറും അഭിനയിച്ച നെറ്റ്ഫ്ലിക്സ് ചിത്രം 'നാദാനിയാൻ' വന്‍ ദുരന്തമാണ് എന്നാണ് പൊതുവില്‍ വന്ന റിവ്യൂകള്‍. വലിയ തോതില്‍ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ ഉടര്‍ന്നത്. ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ അഭിനയിച്ച നടി മഹിമ ചൗധരി അതിനെ രൺബീർ കപൂറിന്റെ നായകനായ അനിമൽ എന്ന ചിത്രവുമായി താരതമ്യം ചെയ്തും മറ്റും വലിയ ട്രോളായി മാറി.

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മകനായ ചിത്രത്തിലെ നായകനുമായ ഇബ്രാഹിം അലി ഖാനും പാകിസ്ഥാൻകാരനായ സിനിമ നിരൂപകന്‍ തമൂർ ഇഖ്ബാലും തമ്മിൽ നടന്ന ചൂടേറിയ വാഗ്വാദം വാര്‍ത്തയാകുകയാണ്. ഇബ്രാഹിമിന്‍റെ മൂക്കിനെക്കുറിച്ച് തമൂർ നടത്തിയ പരാമർശത്തെത്തുടർന്ന് സ്ഥിതിഗതികൾ വഷളായത്. യുവ നടനിൽ നിന്ന് ശക്തമായ പ്രതികരണമാണ് പിന്നാലെ ഉണ്ടായത്. 

“താമൂർ, തൈമൂറിനെ പോലെ തന്നെ.. നിനക്ക് എന്റെ സഹോദരന്‍റെ പോലുള്ള പേരാണ് കിട്ടിയത്. നിനക്ക് എന്താണ് ഇല്ലാത്തതെന്ന് ഊഹിക്കാമോ? അവന്‍ഫെ മുഖം. നിന്നോടും നിന്റെ കുടുംബത്തോടും എനിക്ക് സഹതാപം തോന്നുന്നു - ഒരു ദിവസം നിന്നെ തെരുവിൽ കണ്ടാൽ, നിന്നെക്കാൾ വൃത്തികെട്ടവനായി ഞാൻ മാറും"

എന്നാല്‍ പരിഹാസപൂര്‍വ്വമാണ് പാകിസ്ഥാന്‍ നിരൂപകന്‍ ഇബ്രാഹിമിന്‍റെ പ്രതികരണത്തിന് മറുപടി നല്‍കിയത്. "അങ്ങനെയാണ് എന്‍റെ ആള്. കണ്ടോ, സിനിമയില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ആള്‍ ഇയാളാണ്. ആ വ്യാജ കോര്‍ണെറ്റോ,വൃത്തികെട്ട മനുഷ്യനല്ല. പക്ഷേ, ആ മൂക്കുപൊത്തിയുള്ള കമന്റ് മോശമായിരുന്നു. നിങ്ങളുടെ അച്ഛന്റെ വലിയ ആരാധകന്‍. അദ്ദേഹത്തെ നിരാശപ്പെടുത്തരുത്." ഇയാള്‍ കമന്‍റ് ചെയ്തു. 

View post on Instagram

അതേ സമയം മാര്‍ച്ച് 7ന് റിലീസായ 'നാദാനിയാൻ' വലിയ വിമര്‍ശനമാണ് നേരിടുന്നത്. മോശം അഭിനയം,നായികയും നായകനും തമ്മിലുള്ള ദുർബലമായ പ്ലോട്ട്, ട്രോളുകളാകുന്ന സംഭാഷണങ്ങള്‍ എന്നിവയാണ് പ്രധാനമായും പ്രേക്ഷകർ ചിത്രത്തിനെതിരെ ഉയര്‍ത്തുന്ന വിമർശനങ്ങൾ. പലരും സിനിമയെ ഒരു തവണ പോലും കാണാന്‍ പറ്റാത്തത് എന്ന് പോലും വിശേഷിപ്പിച്ചിട്ടുണ്ട്, നായികയും നായകനും നെപ്പോ കിഡ്സ് എന്ന ലേബലിലും വലിയ ട്രോള്‍ നേരിടുന്നുണ്ട്.

'തമിഴ് സംവിധായകനൊപ്പം പടം ചെയ്യണം': ജൂനിയര്‍ എന്‍ടിആറുടെ ആഗ്രഹം നടക്കുന്നു

അന്തരിച്ച ഹോളിവുഡ് നടന്‍ ജീൻ ഹാക്ക്മാന് 80 മില്ല്യണ്‍ ഡോളര്‍ സ്വത്ത്; പക്ഷെ ചില്ലികാശ് മക്കള്‍ക്ക് കിട്ടില്ല !