ജൂനിയർ എൻടിആർ പ്രശാന്ത് നീലിന് ശേഷം തമിഴ് സംവിധായകനുമായി കൈകൊര്‍ക്കുന്നു എന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: പ്രശാന്ത് നീലിനൊപ്പം പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് ജൂനിയർ എൻടിആർ. ദേവരയ്ക്ക് ശേഷം ഹിന്ദിചിത്രം വാര്‍ 2വിലെ പ്രധാന ഭാഗങ്ങള്‍ തീര്‍ത്താണ് ജൂനിയര്‍ എന്‍ടിആര്‍ പ്രശാന്ത് നീല്‍ ചിത്രത്തില്‍ എത്തിയത്. ഹൈദരാബാദില്‍ വന്‍ സെറ്റിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത് എന്നാണ് വിവരം.
പ്രശാന്തി നീല്‍ ചിത്രത്തിന് ശേഷം ജയിലർ സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി ഒരു സിനിമയ്ക്കായി ജൂനിയര്‍ എന്‍ടിആര്‍ കൈകോർക്കുമെന്നാണ് റിപ്പോർട്ടുകള്‍. ജൂനിയര്‍ എന്‍ടിആറും ജയിലര്‍ സംവിധായകനുമായി ഈ പ്രോജക്റ്റ് സംബന്ധിച്ച് അവസാന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം.
റിപ്പോർട്ട് അനുസരിച്ച്, നെൽസൺ ആർആർആർ താരത്തോട് ചില കഥാ ആശയങ്ങൾ പറഞ്ഞതായും അവയിലൊന്ന് ലോക്ക് ചെയ്തുവെന്നുമാണ് വിവരം. കൂടാതെ, രണ്ട് പ്രമുഖ നിർമ്മാണ കമ്പനികൾ ഈ പ്രോജക്റ്റ് നിർമ്മിക്കാൻ രംഗത്തുണ്ട്. ചില തെലുങ്ക് മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച് 'റോക്ക്' എന്നായിരിക്കും ചിത്രത്തിന്‍റെ പേര് എന്നും അഭ്യൂഹമുണ്ട്. അത് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ട്.
തന്‍റെ മുന്‍ സിനിമയുടെ പ്രമോഷൻ സമയത്ത് ജൂനിയർ എൻടിആർ തമിഴ് സിനിമയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും സംവിധായകൻ വെട്രിമാരനോട് അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ സഹകരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, നടൻ തമിഴ് സംവിധായകനായ നെൽസണുമായി പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. അതേ സമയം ജയിലര്‍ 2വിന് ശേഷം ആയിരിക്കും ഈ ചിത്രം വരുക എന്നാണ് വിവരം.
കൊരട്ടല ശിവ സംവിധാനം ചെയ്ത ദേവര: പാർട്ട് 1 എന്ന ചിത്രത്തിലാണ് ജൂനിയർ എൻടിആർ അവസാനമായി അഭിനയിച്ചത്. ചിത്രം വിജയമായിരുന്നു. ഹൃദ്വിക് റോഷന്‍ നായകനായി എത്തുന്ന വാര്‍ 2വില്‍ പ്രധാന വേഷത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത്. ചിത്രത്തില്‍ രണ്ടുപേരും ഒന്നിക്കുന്ന ഒരു ഗാന രംഗം ഷൂട്ടിന് ബാക്കിയുണ്ട് എന്നാണ് വിവരം.
ജന്മദിനത്തില്‍ ലോകേഷ് പൊട്ടിച്ചത് രജനികാന്തിന്‍റെ 'കൂലിയിലെ' വന്‍ സര്‍പ്രൈസ്; ഞെട്ടി തമിഴ് സിനിമ !
ഒരേ ഹോളി പാര്‍ട്ടിക്ക് തമന്നയും എക്സും; ഒന്നിക്കാനല്ല, വേര്‍പിരിയാന്‍ തന്നെ തീരുമാനം എന്ന് സൂചന !
