അംബാനി കല്ല്യാണത്തിന് 'ജോണി ഡെപ്പോ?': അയ്യോ ഇത് നമ്മുടെ എസ്ആര്‍കെ അല്ലെ- വൈറലായി വീഡിയോ

Published : Jun 03, 2024, 07:06 PM ISTUpdated : Jun 03, 2024, 07:07 PM IST
അംബാനി കല്ല്യാണത്തിന് 'ജോണി ഡെപ്പോ?': അയ്യോ ഇത് നമ്മുടെ എസ്ആര്‍കെ അല്ലെ- വൈറലായി വീഡിയോ

Synopsis

മെയ് 29 മുതല്‍ ജൂണ്‍ ഒന്ന് വരെയായിരുന്നു ആഘോഷം. ഈ ആഡംബര കപ്പലില്‍ ഏകദേശം 800 അതിഥികളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. 

മുംബൈ: അനന്ത് അംബാനി രാധിക മെര്‍ച്ചന്‍റ് പ്രീ വെഡ്ഡിംഗ് ഫെസ്റ്റിവല്‍ ഇറ്റലിയില്‍ നടന്നിരുന്നു. ഇപ്പോള്‍ ഈ ആഘോഷത്തില്‍ നിന്നുള്ള വിവിധ വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലാകുകയാണ്. ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ ഷാരൂഖ് ഖാനും മകന്‍ അബ്റാം ഖാനും രണ്‍ബീര്‍ കപൂറുമായി സംസാരിക്കുന്നതാണ് കാണുന്നത്. ഇതില്‍ ഷാരൂഖിന്‍റെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നത്. ഷാരൂഖിനെ കാണുവാന്‍ ഹോളിവുഡ് താരം ജോണി ഡെപ്പിനെപ്പോലെയുണ്ടെന്നാണ് സൈബര്‍ ലോകത്തിന്‍റെ കണ്ടെത്തല്‍. 

ഷാരൂഖ് ഖാന്‍ ബ്ലൂ സ്യൂട്ടും വൈറ്റ് സ്ക്രാഫും ധരിച്ചാണ് നില്‍ക്കുന്നത്. ഒരു ഗ്ലാസും ഹെയര്‍ സ്റ്റെലും താടിയും ശരിക്കും ജോണി ഡെപ്പിനെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് വീഡിയോയില്‍ വരുന്ന കമന്‍റ്. പലരും ഈ കമന്‍റിനെ അനുകൂലിച്ചും അതിനെ രസകരമായി എടുത്തും കമന്‍റ് ചെയ്യുന്നുണ്ട്. അംബാനിമാര്‍ക്ക് വേണമെങ്കില്‍ ശരിക്കും ജോണി ഡെപ്പിനെ കൊണ്ടുവരാം എന്തിനാണ് ഡ്യൂപ്പ് എന്നാണ് രസകരമായ മറ്റൊരു കമന്‍റ്. 

അതേ സമയം ഷാരൂഖിന്‍റെ മകള്‍ സുഹാന ഖാനും, ഭാര്യ ഗൌരി ഖാനും ഇറ്റലിയിലെ അംബാനി കുടുംബത്തിന്‍റെ ആഘോഷത്തിന്‍റെ ചില ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മുഴുവന്‍ കുടുംബത്തിനൊപ്പമാണ് ഷാരൂഖ് ഇറ്റലിയിലെ ചടങ്ങുകളില്‍ പങ്കെടുത്തത്. 

മെയ് 29 മുതല്‍ ജൂണ്‍ ഒന്ന് വരെയായിരുന്നു ആഘോഷം. ഈ ആഡംബര കപ്പലില്‍ ഏകദേശം 800 അതിഥികളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, രൺവീർ  സിങ് തുടങ്ങിയ താരനിര തന്നെ ചടങ്ങിന് എത്തിയിരുന്നു. ഇറ്റലിയിൽ നിന്ന് തെക്കൻ ഫ്രാൻസിലേക്ക് ആയിരിക്കും കപ്പൽ സഞ്ചരിച്ചത്. ഫ്രാൻസിന്റെ തെക്ക് ഭാഗത്തേക്കുള്ള  4,380 കിലോ മീറ്ററായിരുന്നു യാത്ര. അതിഥികള്‍ക്കായി 600 ഹോസ്പിറ്റാലിറ്റി സ്റ്റാഫുകളും കപ്പലില്‍ ഉണ്ടായിരുന്നു.

അതിഥികളെ അതിശയിപ്പിക്കുന്ന വിധമാണ് ഭക്ഷണങ്ങള്‍ ഈ ക്രൂയിസ് ആഘോഷത്തില്‍ ഒരുക്കിയിരുന്നത്. ഇറ്റാലിയൻ, ഫ്രഞ്ച്, തായ്, മെക്‌സിക്കൻ, ജാപ്പനീസ്, നോർത്ത് ഇന്ത്യൻ, ഗുജറാത്തിവിഭവങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള വെറൈറ്റി ഭക്ഷണങ്ങളാണ് ആഡംബര കപ്പലില്‍ ഒരുങ്ങിയത്. യാത്രയുടെ ആദ്യ ദിനത്തില്‍ 'ഓൺ ബോർഡ് പലേരെംക്' എന്ന പേരിലുള്ള ഉച്ച ഭക്ഷണമായിരുന്നു തയ്യാറാക്കിയത്.  'ഓൺ ബോർഡ് അറ്റ് സീ' എന്ന പേരിലായിരുന്നു ഡിന്നര്‍. 

രണ്ടാമത്തെ ദിവസം 'റോമന്‍ ഹോളിഡേ' ആയിരുന്നു തീം. റോമിലെ പ്രശസ്തമായ ആർട്ടിചോക്സ്, പിസ്സ അൽ ടാഗ്ലിയോ, സ്വീറ്റ് ജെലാറ്റോ മുതലായ വിഭവങ്ങളാണ് മുപ്പതാം തീയതി തയ്യാറാക്കിയിയത്. 31നും ഇത്തരത്തില്‍ കിടിലന്‍ വെറൈറ്റി ഭക്ഷണങ്ങള്‍ തന്നെയാണ് ഒരുക്കിയിയത്. നാല് ദിവസം നീണ്ടുനിന്ന ക്രൂസിന്റെ അവസാന ദിവസമായ  ജൂണ്‍ ഒന്നിന് ആഘോഷങ്ങള്‍ പോർട്ടോഫിനോയിലെ കരയിലാണ് നടന്നത്. ഹൈ പ്രൊഫൈല്‍ അതിഥികൾക്ക് ആസ്വദിക്കാനുള്ള പ്രത്യേക വേനൽക്കാല വിഭവങ്ങളും ഉണ്ടായിരുന്നു. 

2024 ജൂലൈ 12 നാണ് ഇവരുടെ ആഡംബര വിവാഹം നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ജിയോ വേൾഡ് കണ്‍വെൻഷൻ സെന്‍ററിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഗുജറാത്തിലെ ജാംനഗറിൽ മാർച്ച് 1 മുതൽ 3 വരെ മൂന്ന് ദിവസത്തെ ആഘോഷം മുകേഷ് അംബാനി സംഘടിപ്പിച്ചിരുന്നു. ആദ്യത്തെ പ്രീ വെഡിങ് പാർട്ടി ആയിരുന്നു അത്. മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ആഗോള പോപ്പ് സൂപ്പർ താരം റിഹാന, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങി 1200 ഓളം അതിഥികൾ ജാംനഗറിലെ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. 

'ഇവിടെ നല്ല വൈബ്' :സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത ഫ്ലാറ്റിലേക്ക് താമസം മാറി 'ദി കേരള സ്റ്റോറി' നായിക

'സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു': മനസിലെ വിങ്ങല്‍ പങ്കുവച്ച് ഭാഗ്യലക്ഷ്മി

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത