'കളപ്പുരക്കല്‍ കുടുംബത്തെ ഇനി എന്നുകാണും' :ചിത്രം പങ്കുവച്ച് ഉമാനായര്‍

Web Desk   | Asianet News
Published : Jun 12, 2021, 11:45 PM IST
'കളപ്പുരക്കല്‍ കുടുംബത്തെ ഇനി എന്നുകാണും' :ചിത്രം പങ്കുവച്ച് ഉമാനായര്‍

Synopsis

സൂര്യ ടി.വിയിലെ ഇന്ദുലേഖ എന്ന പരമ്പരയിലാണ് ഉമ നായര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗരി എന്ന ശക്തമായ കഥാപാത്രമായാണ് ഉമാനായര്‍ പരമ്പരയിലെത്തുന്നത്.

നാല് വര്‍ഷത്തോളം റേറ്റിംഗില്‍ ഒന്നാമതായി തുടര്‍ന്ന പരമ്പരയായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി. അതിലെ കഥാപാത്രങ്ങളോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമൊരിഷ്ടമാണ്. പരമ്പരയോടുള്ള ഇഷ്ടം അതിലെ കഥാപാത്രങ്ങളോടും അത് അവതരിപ്പിക്കുന്ന താരങ്ങളോടും പ്രേക്ഷകര്‍ക്കുണ്ട്. അത് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ വ്യക്തവുമാണ്. പരമ്പരയില്‍ നിര്‍മ്മലേടത്തിയും ചന്ദ്രേട്ടനുമായെത്തിയ, ഉമാ നായരും ബാലന്‍ മേനോനും പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളാണ്.

സൂര്യ ടി.വിയിലെ ഇന്ദുലേഖ എന്ന പരമ്പരയിലാണ് ഉമ നായര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗരി എന്ന ശക്തമായ കഥാപാത്രമായാണ് ഉമാനായര്‍ പരമ്പരയിലെത്തുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്തും അഭിനേതാവുമായ രണ്‍ജി പണിക്കര്‍ അഭിനയിക്കുന്ന ആദ്യത്തെ പരമ്പരയെന്ന പരസ്യത്തോടെയാണ് പരമ്പര സ്‌ക്രീനിലേക്ക് എത്തിയതെങ്കിലും മനോഹരമായ കഥയും അഭിനയവുമായി പരമ്പര പ്രേക്ഷകമനസ്സുകളിലേക്ക് ചേക്കേറുകയായിരുന്നു. വിവാഹദിനത്തില്‍ത്തന്നെ അച്ഛനെ നഷ്ടമാകുകയും വീട് വിട്ടിറങ്ങേണ്ടിവരികയും ചെയ്യുന്ന ഇന്ദുലേഖയുടെ ജീവിതകഥയാണ് പരമ്പര. ഇന്ദുലേഖ വന്നെത്തുന്ന കളപ്പുരയ്ക്കല്‍ വീട്ടിലെ അംഗങ്ങളുടെ വികാസപരിണാമങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്.

ലോക്ക്ഡൗണ്‍ കാരണം ഷൂട്ട് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിലുള്ള സങ്കടമാണ് ഉമാനായര്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിക്കുന്നത്. കളപ്പുരയ്ക്കല്‍ കുടുംബത്തെ ഇനി എന്നുകാണും എന്നാണ് ഉമ പോസ്റ്റിലൂടെ പറയുന്നത്. ചേച്ചിയമ്മയേയും അനിയന്മാരേയും മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് പരമ്പരയുടെ നിരവധി ആരാധകരാണ് ചിത്ത്രതിന് കമന്റ് ചെയ്തിരിക്കുന്നത്.

എട്ടുവയസുള്ളപ്പോള്‍ അച്ഛന്‍ പ്രൊഡ്യൂസ് ചെയ്ത ഷോട്ട് ഫിലിമിലൂടെയാണ് ഉമ അഭിനയജീവിതത്തിലേക്ക് നടന്നുകയറുന്നത്. എഴുപത്തോഞ്ചോളം പരമ്പരകളിലും ഒരുപിടി സിനിമകളിലും വേഷമിട്ട ഉമ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട സ്വഭാവതാരമാണ്. ഏഷ്യാനെറ്റിലെ വാനമ്പാടി പരമ്പരയിലൂടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഉമാനായരെ ഹൃദയത്തിലേറ്റുന്നത്. ഉമാനായര്‍ അഭിനയിക്കുന്ന ഇന്ദുലേഖ നിലവില്‍ സൂര്യ ടി.വിയിലെ മികച്ച പരമ്പരകളിലൊന്നാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക