ഒന്നിച്ചെത്തി മുടിയന്റെയും ശിവാനിയുടെയും ഡാൻസ്; അന്തംവിട്ട് നോക്കി നിന്ന് പാറുക്കുട്ടിയും

Published : Jun 26, 2021, 04:40 PM IST
ഒന്നിച്ചെത്തി മുടിയന്റെയും ശിവാനിയുടെയും ഡാൻസ്; അന്തംവിട്ട് നോക്കി നിന്ന് പാറുക്കുട്ടിയും

Synopsis

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരിലേക്ക് 'ചുവടുവച്ച' താരമാണ് ഋഷി. അങ്ങനെ പറഞ്ഞാൽ ഒരുപക്ഷെ പെട്ടെന്ന് ആളെ മനസാലായെന്നു പോലും വരില്ല. പകരം മുടിയൻ എന്ന് പറഞ്ഞാൽ അറിയാത്തവർ ഉണ്ടാകില്ലെന്നും പറയാം

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരിലേക്ക് 'ചുവടുവച്ച' താരമാണ് ഋഷി. അങ്ങനെ പറഞ്ഞാൽ ഒരുപക്ഷെ പെട്ടെന്ന് ആളെ മനസാലായെന്നു പോലും വരില്ല. പകരം മുടിയൻ എന്ന് പറഞ്ഞാൽ അറിയാത്തവർ ഉണ്ടാകില്ലെന്നും പറയാം.  ഡാൻസറും നടനും ഒക്കെയായ 'മുടിയൻ' തന്റെ വിശേഷങ്ങളെല്ലാം ആരാധകരോടായി പങ്കുവയ്ക്കാറുണ്ട്.


സോഷ്യൽ മീഡിയയിൽ താരമായ ഋഷി പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം അതിവേഗമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കിടിലൻ ഡാൻസ് വീഡിയോ അടുത്തിടെ പങ്കുവച്ചപ്പോൾ ആരാധകരുടെ ചോദ്യം ശിവ എവിടെ എന്നായിരുന്നു.  മുടിയനൊപ്പം എന്നും വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന ശിവാനിയെ കാണാത്തതിന്റെ പരിഭവമായിരുന്നു ആരാധകർക്ക്. ലോക്ക് ഡൗണിൽ വീട്ടിൽ തനിച്ചായപ്പോഴുള്ള വീഡിയോ ആയിരുന്നു അന്ന് പങ്കുവച്ചത്.


ഇപ്പോഴിതാ അതിന്റെ പരിഭവം തീർത്താണ് മുടിയന്റെ വീഡിയോ എത്തിയിരിക്കുന്നത്. ശിവയെ ചോദിച്ചവർക്ക് മുമ്പിലേക്ക് പാറുക്കുട്ടിയെ കൂടി എത്തിച്ചാണ്  മുടിയന്റെ പുതിയ സർപ്രൈസ്. ഒപ്പം നടി ഐശ്വര്യ ഉണ്ണിയുമുണ്ട്. ഋഷിയും ശിവാനിയും ഐശ്വര്യയും ഒന്നിച്ച് ഡാൻസ് ചെയ്യുമ്പോൾ അത് കണ്ട് നിൽക്കുന്ന പാറുക്കുട്ടിയെ ആണ് വീഡിയോയിൽ. 


'പാറുക്കുട്ടി നോക്കണത് കണ്ടോ' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍