24 കാരറ്റ് സ്വര്‍ണ്ണ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് ബോളിവുഡ് നടി ഉർവശി റൗട്ടേല

Published : Feb 26, 2024, 09:17 AM IST
24 കാരറ്റ് സ്വര്‍ണ്ണ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് ബോളിവുഡ് നടി  ഉർവശി റൗട്ടേല

Synopsis

ഉർവശി റൗട്ടേല തന്നെ ജന്മദിന ആഘോഷത്തിന്‍റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

ദുബായ്: ഫെബ്രുവരി 25 നാണ് ബോളിവുഡ് നടി ഉർവശി റൗട്ടേല  30-ാം ജന്മദിനം ആഘോഷിച്ചത്. ‘ലവ് ഡോസ് 2’വിന്‍റെ സെറ്റിൽ 24 കാരറ്റ് കേക്ക് മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്. ഗായകന്‍ ഹണി സിംഗും നടിക്കൊപ്പം ഉണ്ടായിരുന്നു. 

ഉർവശി റൗട്ടേല തന്നെ ജന്മദിന ആഘോഷത്തിന്‍റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതില്‍ ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത് സ്വർണ്ണ കേക്ക് ആയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഹണി സിംഗാണ് സ്വര്‍ണ്ണ പിറന്നാൾ കേക്ക് നടിക്ക് സമ്മാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 

‘സെക്കൻഡ് ഡോസ്’  എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്റ്റിലാണ് ഇപ്പോള്‍ ഉർവ്വശിയും ഹണി സിംഗും വീണ്ടും ഒന്നിക്കുന്നത്. ഇരുവരുടെയും രണ്ടാമത്തെ പ്രൊജക്ടാണ് ഇത്. 2014ൽ പുറത്തിറങ്ങിയ ‘ലവ് ഡോസ്' എന്ന ആല്‍ബത്തില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. 

അതേസമയം, പ്രൊഫഷണൽ രംഗത്ത്, അക്ഷയ് കുമാറിനൊപ്പമുള്ള ‘വെൽക്കം 3’, ബോബി ഡിയോൾ, ദുൽഖർ സൽമാൻ, നന്ദമുരി ബാലകൃഷ്ണ എന്നിവരോടൊപ്പമുള്ള ‘എന്‍ബികെ 109’, സണ്ണി ഡിയോൾ, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പമുള്ള ‘ബാപ്’ ഉൾപ്പെടെ നിരവധി പ്രോജക്ടുകൾ ഉർവശി അഭിനയിക്കുന്നുണ്ട്.

ദുബായ് ആസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഉർവ്വശി പ്രധാനമായും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ തെന്നിന്ത്യന്‍ ഭാഷകളില്‍ ഉര്‍വ്വശി അഭിനയിച്ചിട്ടുണ്ട്. ലെജന്‍റ് എന്ന ചിത്രത്തില്‍ ഉര്‍വ്വശി അഭിനയിച്ചിരുന്നു. അതിന് പുറമേ വാള്‍ട്ടര്‍ വീരയ്യ എന്ന തെലുങ്ക് ചിത്രത്തിലും ഉര്‍വ്വശി ഒരു ഐറ്റം നമ്പര്‍ ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വിലയേറിയ ഇന്‍ഫ്യൂവെന്‍സര്‍മാരില്‍ ഒരാളാണ് ഉര്‍വ്വശി. 

'അക്കാലത്തെ എന്‍റെ സ്വഭാവം ശരിയല്ലായിരുന്നു': 'റോജ'യ്ക്ക് ശേഷം മണിരത്നവുമായി സംഭവിച്ചതില്‍ മധുബാല.!

മറ്റൊരു വലിയ ചിത്രം വരുന്ന പേടിയോ?; ഇന്ത്യൻ 2 റിലീസ് തീയതി മാറ്റുന്നു; പുതിയ സംഭവം ഇങ്ങനെ.!

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി