'പടയപ്പ സീന്‍ സൃഷ്ടിക്കാന്‍' : നയൻതാര ധനുഷ് വൈറല്‍ വീഡിയോ മനഃപൂർവ്വം പ്രചരിപ്പിച്ചതെന്ന് വെളിപ്പെടുത്തല്‍

Published : Nov 24, 2024, 01:21 PM IST
'പടയപ്പ സീന്‍ സൃഷ്ടിക്കാന്‍' : നയൻതാര ധനുഷ് വൈറല്‍ വീഡിയോ  മനഃപൂർവ്വം പ്രചരിപ്പിച്ചതെന്ന് വെളിപ്പെടുത്തല്‍

Synopsis

നയൻതാരയുടെ വിവാഹ ഡോക്യുമെന്‍ററിയിൽ ധനുഷിന്‍റെ ഫൂട്ടേജ് ഉപയോഗിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ, ഇരുവരും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നു.

ചെന്നൈ: ധനുഷും നയൻതാരയും തമ്മിലുള്ള തർക്കമാണ് കോളിവുഡിൽ മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകമാകെ ചർച്ചാ വിഷയമായിരുന്നു. നയൻതാരയുടെ നെറ്റ്ഫ്ലിക്സ് വിവാഹ ഡോക്യുമെന്‍ററിയില്‍ നാനും റൗഡി താനിൽ നിന്നുള്ള 3 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ഉപയോഗിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്. 

നഷ്ടപരിഹാരമായി 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷ് വക്കീൽ നോട്ടീസ് അയച്ചു. ഇതോടെ നയൻതാര ശക്തമായി പ്രതികരിക്കുകയും ധനുഷിനെ വിമർശിച്ച് മൂന്ന് പേജുള്ള വിശദമായ പ്രസ്താവന ഇറക്കുകയും ചെയ്തു.  എന്നാല്‍ ഔദ്യോഗികമായി ഇതിനോട് ധനുഷ് പ്രതികരിച്ചിട്ടില്ല. ധനുഷിന്‍റെ പിതാവ് നയന്‍താരയുടെ വാദങ്ങള്‍ തള്ളി രംഗത്ത് എത്തിയിരുന്നു. 

ഈ വിവാദത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം നിർമ്മാതാവ് ആകാശ് ഭാസ്കരന്‍റെ വിവാഹം ചെന്നൈയിൽ വെച്ച് നടന്നിരുന്നു. ധനുഷും നയൻതാരയും ചടങ്ങിൽ പങ്കെടുത്തിരുന്നു,  ഇരുവരും പരസ്പരം അടുത്തിരിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആകാശ് ഭാസ്‌കരൻ ഇരുവരുടെയും അടുത്ത സുഹൃത്തായതിനാൽ തർക്കങ്ങൾക്കിടയിലും ധനുഷും നയൻതാരയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. 

ധനുഷിന്‍റെ വരാനിരിക്കുന്ന ചിത്രം ഇഡലി കടായി നിർമ്മിക്കുന്നത് ആകാശ് ഭാസ്‌കരനാണ്. വിഘ്‌നേഷ് ശിവനൊപ്പം നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ഡയറക്ടറായി ആകാശ് മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ, ആകാശ് ഭാസ്‌കരൻ അഥർവയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ഈ പ്രോജക്റ്റിലൂടെയാണ് ആകാശ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.

ആകാശ് ഭാസ്‌കരൻ ധനുഷിന്‍റെയും നയൻതാരയുടെയും അടുത്ത സുഹൃത്തായതിനാൽ ഇരുവരും അദ്ദേഹത്തിന്‍റെ വിവാഹത്തിൽ പങ്കെടുത്തു. പരിപാടിയിൽ ഇരുവരും ചേർന്ന് ഇരിക്കുന്ന വീഡിയോ അബദ്ധത്തിൽ ചോർന്നതാണെന്നാണ് ആദ്യം പലരും വിശ്വസിച്ചിരുന്നത്. എന്നിരുന്നാലും, സിനിമാ വ്യവസായത്തിലെ ഇൻസൈഡർ ബിസ്മി പറയുന്നതനുസരിച്ച് വീഡിയോ മനഃപൂർവ്വം റെക്കോർഡുചെയ്‌ത് റിലീസ് ചെയ്‌താണ് പോലും. ഇത് ഓൺലൈനിൽ വ്യാപകമായ ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും കാരണമായി.

ഇപ്പോഴത്തെ വിവാദങ്ങളുടെ പാശ്ചതലത്തില്‍ ഏത് ഭാഗത്ത് നിന്നാണ് വീഡിയോ ചോര്‍ത്തിയത് എന്ന് ബിസ് മി വീഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്. പടയപ്പ സിനിമയിലെ നീലമ്പരി, പടയപ്പ സീന്‍ ക്രിയേറ്റ് ചെയ്യാന്‍ ബോധപൂർവം ഒരു താരത്തിന്‍റെ ടീം  ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ വൈറലാക്കിയതാണ് വീഡിയോ എന്നാണ് വലൈപേച്ച് എന്ന യൂട്യൂബ് ചാനലില്‍ സിനിമ ജേര്‍ണലിസ്റ്റായ ബിസ്മി പറയുന്നത്. 

ഇത് മനപ്പൂർവം ചെയ്തതാണെന്നാണ് ബിസ്മി പറയുന്ന സൂചന.  നയൻതാര ധനുഷിന് കുറച്ച് മാറി ഇരിക്കുന്നത് വിവാഹ വേദിയിൽ അൽപ്പം കോളിളക്കം സൃഷ്ടിച്ചുവെന്നാണ് പറയുന്നത്. ഇത് ഒരു ചെറിയ പിരിമുറുക്കം വേദിയില്‍ ഉണ്ടാക്കിയത്രെ. എന്നാല്‍ ഇരുവരും ഒന്ന് തമ്മില്‍ നോക്കുകയോ സംസാരിക്കുമോ ചെയ്തില്ല. 

ട്വിസ്റ്റുകള്‍ ഒന്നും ഇല്ല, പ്രവചിക്കപ്പെട്ട ക്ലൈമാക്സോ: ധനുഷ് ഐശ്വര്യ വിവാഹ മോചനത്തില്‍ വിധി ദിനം തീരുമാനമായി

ആരും തിരിച്ചറിഞ്ഞില്ല, നയന്‍സും വിഘ്നേഷും ക്യൂ നിന്ന് ദില്ലി റന്‍റോറന്‍റില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറല്‍

 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത