'സാധാരണ ടീച്ചറല്ല സാര്‍ നാന്‍'; മാസ് ഡയലോഗുമായി 'നിര്‍മലേടത്തി'

Web Desk   | Asianet News
Published : Jun 17, 2020, 10:06 PM IST
'സാധാരണ ടീച്ചറല്ല സാര്‍ നാന്‍';  മാസ് ഡയലോഗുമായി 'നിര്‍മലേടത്തി'

Synopsis

പരമ്പരയിലും സിനിമയിലും മാത്രമല്ല ടിക് ടോക്കിലും ആരാധകരുടെ നിര തന്നെയുണ്ട് ഉമാനയര്‍ക്ക്. ഷൂട്ടിംഗ് സെറ്റിലെ ഇടവേളകളിലും അല്ലാതെയും ഉമാനായര്‍ ടിക് ടോക്കില്‍ സജീവമാണ്.

വാനമ്പാടി പരമ്പരയിലെ നിര്‍മ്മല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉമാനായര്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. തനതായ അഭിനയ മികവുകൊണ്ടും, സ്വതസിദ്ധമായ അഭിനയശൈലികൊണ്ടുമാണ് ഉമാനായര്‍ പ്രേക്ഷകഹൃദയം കീഴടക്കുന്നത്. വാനമ്പാടിയിലെ നിര്‍മ്മല എന്ന കഥാപാത്രം മാത്രം മതി ഉമാനായരുടെ അഭിനയപാടവം മനസിലാക്കാന്‍.

നിര്‍മ്മല അമ്മയെ ശുശ്രൂഷിക്കാനായി പോയി എന്ന് കഥാഗതിയുള്ള സമയത്ത്, ഒരുപാടുപേരാണ് നിര്‍മ്മലയെ പരമ്പരയില്‍നിന്നും ഒഴിവാക്കിയോ എന്ന അന്വേഷണവുമായെത്തിത്. അത് താരത്തിന്റെ പ്രേക്ഷകപിന്തുണയെ കാണിക്കുന്നതായിരുന്നു. ഏതായാലും അധികം വൈകാതെതന്നെ താരം തിരികെയെത്തിയതും സോഷ്യല്‍മീഡിയായിലും മറ്റും വാര്‍ത്തയായിരുന്നു.

പരമ്പരയിലും സിനിമയിലും മാത്രമല്ല ടിക് ടോക്കിലും ആരാധകരുടെ നിര തന്നെയുണ്ട് ഉമാനയര്‍ക്ക്. ഷൂട്ടിംഗ് സെറ്റിലെ ഇടവേളകളിലും അല്ലാതെയും ഉമാനായര്‍ ടിക് ടോക്കില്‍ സജീവമാണ്. ടിക് ടോക്കില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരം, കഴിഞ്ഞ ദിവസം ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അച്ചമിന്ദ്രി എന്ന സിനിമയിലെ ശരണ്യാ പൊന്‍വണ്ണന്റെ  'സാധാരണ ടീച്ചറല്ല സാര്‍ നാന്‍'  എന്നുള്ള മാസ്സ് ഡയലോഗാണ് ടിക്ടോക്കില്‍ ഇപ്പോള്‍ തരംഗം. അതുതന്നെയാണ് ഉമാനായരും ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഒരുപാടുപേരാണ് ഉമാനായറുടെ ലിപ് സിങ്കിങ്ങിനെപ്പറ്റിയും കുശലന്വേഷങ്ങളും കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ നീങ്ങള്‍ എന്തമാതിരി ഇരുന്താലും എന്‍ നിര്‍മ്മല താന്‍ എന്നാണ് ചില കമന്റുകള്‍.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍