അനുമോള്‍ തന്റെ മകളെന്ന് മോഹന്‍ ലോകത്തോട് പറയാന്‍ ഇനിയെത്രനാള്‍: വാനമ്പാടി തിരിച്ചെത്തുന്നു

Web Desk   | Asianet News
Published : May 28, 2020, 10:50 PM ISTUpdated : May 28, 2020, 11:06 PM IST
അനുമോള്‍ തന്റെ മകളെന്ന് മോഹന്‍ ലോകത്തോട് പറയാന്‍ ഇനിയെത്രനാള്‍: വാനമ്പാടി തിരിച്ചെത്തുന്നു

Synopsis

സംപ്രേഷണം ചെയ്തിരുന്ന പരമ്പരകൾ എത്രയും വേഗം പ്രേക്ഷകരിലേക്കെത്തുമെന്നാണ് ഏഷ്യാനെറ്റ് അറിയിക്കുന്നത്. ഉദ്യോഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് വാനമ്പാടിയുടെ പ്രയാണമെന്നാണ് പ്രൊമോ പറയുന്നത്.

ജനപ്രിയ പരമ്പരയായ വാനമ്പാടി ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പാട്ടുകാരനായ മോഹന്‍കുമാറിന്റെ കുടുംബവും അയാളുടെ ജീവിതത്തിലെ വെല്ലുവിളികളിലൂടെയും മറ്റുമാണ് പരമ്പര പുരോഗമിക്കുന്നത്. നിലവില്‍ മോഹന്റെ ഭാര്യയായ പത്മിനിയുടെ വൈരാഗ്യമെല്ലാം എവിടെപ്പോയി, പത്മിനിയുടെ അച്ഛന്‍ മേനോന്‍ എവിടെ എന്നെല്ലാമാണ് പരമ്പരയിലെ അന്വേഷണങ്ങള്‍ നീങ്ങിയിരുന്നത്. ജയനും, ജയന്റെ ശിങ്കിടിയായ പോലീസ് ഓഫീസറും ചേര്‍ന്ന് മേനോന്റെ തിരോധാനത്തിന് മോഹനേയും ചന്ദ്രനേയും പ്രതിചേര്‍ക്കാനുള്ള ശ്രമത്തിലാണ്.

പുതുതായി വന്ന പ്രൊമോയില്‍ അനുമോള്‍ അച്ഛനെ കണ്ടെത്തിയിട്ടും അത് ലോകത്തെ അറിയാതെ വച്ചിരിക്കുന്നതിനെപ്പറ്റിയാണ് പറയുന്നത്. ജനിച്ചുവളര്‍ന്ന നാടുവിട്ട് അച്ഛനെ തിരക്കിയിറങ്ങിയ അനുമോള്‍ അച്ഛനെ കണ്ടെത്തിയിരിക്കുന്നു. തന്റെ മകളാണ് അനുമോളെന്നത് മോഹനും തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി ഈ സത്യം എങ്ങനെയാണ് മോഹന്‍ എല്ലാവരോടും പറയുന്നതെന്നാണ് പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്നത്. എന്നാല്‍ സത്യങ്ങളറിഞ്ഞ ചിലര്‍ അനുമോളെ ഇല്ലാതാക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

ദിവസങ്ങള്‍ക്കുള്ളില്‍ പരമ്പര പുനരാരംഭിക്കുമെന്നാണ് ഏഷ്യാനെറ്റ് വൃത്തങ്ങള്‍ പറയുന്നത്. ഏതായാലും അച്ഛന്‍ ലോകത്തിനുമുന്നില്‍ തന്റെ മകളെ അംഗീകരിക്കുന്ന സുദിനത്തിനായി കാത്തിരിക്കാം.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക