'മഞ്ഞ് വാരിയെറിഞ്ഞ് ടൊവിനോ, തിരിച്ചെറിഞ്ഞ് സംയുക്ത'; വൈറലായി ലൊക്കേഷന്‍ വീഡിയോ

Published : Jul 08, 2019, 12:40 PM ISTUpdated : Jul 08, 2019, 12:45 PM IST
'മഞ്ഞ് വാരിയെറിഞ്ഞ് ടൊവിനോ, തിരിച്ചെറിഞ്ഞ് സംയുക്ത'; വൈറലായി ലൊക്കേഷന്‍ വീഡിയോ

Synopsis

ടൊവിനോ നായകനാകുന്ന  എടക്കാട് ബറ്റാലിയന്‍ 06 എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. 

ടൊവിനോ നായകനാകുന്ന  എടക്കാട് ബറ്റാലിയന്‍ 06 എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തീവണ്ടിയില്‍ ടൊവിനോയ്ക്കൊപ്പം എത്തിയ സംയുക്തയാണ് പുതിയ ചിത്രത്തിലെ നായിക. കശ്മീരിലെ ലഡാക്കിലാണ് ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്നത്.

മഞ്ഞ് മൂടിയ പ്രദേശത്തെ മനോഹരമായ കാഴ്ചകള്‍ ആരാധകരുമായി ടൊവിനോ നേരത്തെ പങ്കുവച്ചിരിന്നു. അതിനിടയിലെ തമാശ നിറഞ്ഞ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. ഷൂട്ടിങ് ഇടവേളയില്‍ മഞ്ഞ് വാരിയെറിയുന്ന ടൊവിനോയും പകരംവീട്ടാന്‍ മഞ്ഞുവാരി തിരിച്ചെറിയുന്ന സംയുക്തയുമാണ് ദൃശ്യങ്ങളില്‍.

മഞ്ഞ് വാരി കയ്യിലെടുത്ത് എറിയാന്‍ തുടങ്ങുന്ന ടൊവിനോയോട് ചെയ്യരുതെന്ന് സംയുക്ത പറയുന്നതും, എന്നാല‍് ടൊവിനോ എറിയുന്നതും സംയുക്ത പകരംവീട്ടുന്നതുമായ രസകരമായ നിമിഷങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

നവാഗതനായ സ്വപ്നേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ബാലചന്ദ്രനാണ് തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

വീഡിയോ

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി