ബാലി കടൽത്തീരത്ത് അവധിയാഘോഷിച്ച് വിദ്യാ ബാലൻ ; ചിത്രങ്ങൾ വൈറൽ

Published : Jun 11, 2019, 01:06 PM ISTUpdated : Jun 11, 2019, 02:07 PM IST
ബാലി കടൽത്തീരത്ത് അവധിയാഘോഷിച്ച് വിദ്യാ ബാലൻ ; ചിത്രങ്ങൾ വൈറൽ

Synopsis

'എന്തുകൊണ്ട് എന്നെയും കൂടെ കൂട്ടിയില്ല' എന്നാണ് ബോളിവുഡിന്റെ മറ്റൊരു താരസുന്ദരിയായ സൊണാക്ഷി സിന്‍ഹ കമന്റിട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ നടിയാണ് വിദ്യാബാലൻ. തന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചും സിനിമയിലെ മറ്റു വിശേഷങ്ങളും ഒക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ തിരക്കുകളിൽ നിന്നെല്ലാം മാറി ബാലിയില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് വിദ്യ ആരാധകർക്ക് മുമ്പിൽ പങ്കുവച്ചിരിക്കുന്നത്.

വസ്ത്രധാരണത്തെ പരിഹസിച്ചും  നിന്തരമായുള്ള ബോഡി ഷെയ്മിങ് നടത്തിയും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയവര്‍ക്ക് വ്യക്തമായ സൂചന നല്‍കിയാണ് വിദ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഐ ലൗ മൈ ഡ്രസ്സ് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.

മെറൂൺ നിറത്തിലുള്ള ​ഗൗൺ ധരിച്ചെടുത്തിരിക്കുന്ന താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 'എന്തുകൊണ്ട് എന്നെയും കൂടെ കൂട്ടിയില്ല' എന്നാണ് ബോളിവുഡിന്റെ മറ്റൊരു താരസുന്ദരിയായ സൊണാക്ഷി സിന്‍ഹ കമന്റിട്ടിരിക്കുന്നത്.

മിഷന്‍ മംഗള്‍ ആണ് വിദ്യയുടെ ഏറ്റവും പുതിയ ചിത്രം. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍ എത്തിയ പിങ്കിന്റെ തമിഴ് പതിപ്പിലും വിദ്യ വേഷമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

ബോഡി ഷെയിമിങ് വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറ‍ത്തി തന്‍റെ മേഖലയില്‍ വലിയ വിജയം നേടിയ താരം കൂടിയാണ് വിദ്യാബാലന്‍. ബോളിവുഡിലെ സീറോ സൈസിനെ പുച്ഛിച്ച് തള്ളിയ താരം തന്‍റെ കരിയറില്‍ വലിയ വിജയം തന്നെ സ്വന്തമാക്കി. ശരീരത്തിന്‍റെ നിറത്തിന്‍റെയും വലിപ്പത്തിന്‍റെയുമെല്ലാം പേരില്‍ പരിഹാസമേല്‍ക്കേണ്ടി വന്നവര്‍ക്ക് പ്രചോദനമായി ഒരു വീഡിയോ  താരം ‌പുറത്തിറക്കിയിരുന്നു.  ലെറ്റ്സ് ടോക്ക് എബൗട്ട് ബോഡി ഷേമിംഗ് എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരുന്നത്.  

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി