'നയൻസിനേക്കാൾ സുന്ദരിയാണ് നീ'; നടിയെ പുകഴ്ത്തി വിഘ്നേഷ്, വല്ലാത്ത ധൈര്യമെന്ന് കമന്റുകൾ

Published : Aug 13, 2022, 02:41 PM ISTUpdated : Aug 13, 2022, 02:44 PM IST
'നയൻസിനേക്കാൾ സുന്ദരിയാണ് നീ'; നടിയെ പുകഴ്ത്തി വിഘ്നേഷ്, വല്ലാത്ത ധൈര്യമെന്ന് കമന്റുകൾ

Synopsis

നടി ഹരതിയാണ് നയൻസിനെ അനുകരിച്ച് കൊണ്ടുള്ള ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചത്.

തെന്നിന്ത്യൻ സിനിയിലെ താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. വിവാഹ ദിവസം നയൻതാര ധരിച്ചിരുന്ന ചുവപ്പ് സാരി ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നിരവധി പേരാണ് ഇതേ വേഷത്തിൽ റീൽസുകൾ ചെയ്തത്. ഇപ്പോഴിതാ ഈ വേഷത്തിലെത്തിയ ഒരു നടിയും അവർക്ക് വിഘ്നേഷ് നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

നടി ഹരതിയാണ് നയൻസിനെ അനുകരിച്ച് കൊണ്ടുള്ള ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചത്. പ്രതീക്ഷിക്കുന്നതും യാഥാർഥ്യവുമെന്ന് സ്വയം ട്രോളിയിട്ടുമുണ്ട് ഹരിത. പിന്നാലെ കമന്റുമായി വിഘ്നേഷും രം​ഗത്തെത്തി. നയൻതാരയെക്കാൾ സുന്ദരിയാണെന്നാണ് വിഘ്നേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. വല്ലത്ത ധൈര്യം തന്നെയെന്നാണ് ചിലർ വിഘ്നേഷിനെ മെൻഷൻ ചെയ്ത് കുറിച്ചിരിക്കുന്നത്. 

അടുത്തിടെയാണ് നിയൻതാര- വിഘ്നേഷ് വിവാഹ വീഡിയോയുടെ പ്രമോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് വീഡിയോ എത്തുക. വിവാഹം വിശേഷത്തിന് പുറമെ ഇരുവർക്കുമിടയിലെ ബന്ധവും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും വീഡിയോ. വിഘ്നേഷിന്‍റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത് ഗൗതം വസുദേവ് മേനോന്‍ ആണ്. 

നയന്‍താരയുടെ വിവാഹം പ്രേക്ഷകരിലേക്ക്; 'ബിയോണ്ട് ദ് ഫെയറിടെയില്‍' പ്രൊമോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ആരാധകർ ഏറെ കാത്തിരുന്ന വിഘ്നേഷ്- നയൻതാര വിവാഹം. മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ചായിരുന്നു ചടങ്ങുകൾ.  രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‍യും സൂര്യയുമടക്കമുള്ള പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനുണ്ടായിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് തുടര്‍ച്ചയാണ് നയന്‍താരയുടെയും വിഘ്നേഷിന്‍റെയും വിവാഹം.

PREV
Read more Articles on
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ