'എന്താണിത് ലോകേഷ്?': ശ്രുതി ഹാസനുമായുള്ള മ്യൂസിക് വീഡിയോ ടീസര്‍ ഇറങ്ങിയ പിന്നാലെ ചോദ്യവുമായി ഗായത്രി.!

Published : Mar 23, 2024, 04:40 PM IST
 'എന്താണിത് ലോകേഷ്?': ശ്രുതി ഹാസനുമായുള്ള മ്യൂസിക് വീഡിയോ ടീസര്‍ ഇറങ്ങിയ പിന്നാലെ ചോദ്യവുമായി ഗായത്രി.!

Synopsis

ഇപ്പോഴിതാ ലോകേഷ് ചിത്രമായ വിക്രത്തിലെ നായി ഗായത്രി ശങ്കര്‍ ചിത്രത്തിന്‍റെ ടീസര്‍ വന്നതിന് പിന്നാലെ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 

ചെന്നൈ: ലോകേഷ് കനകരാജും ശ്രുതി ഹാസനും അഭിനയിക്കുന്ന ‘ഇനിമേൽ’ എന്ന മ്യൂസിക് വീഡിയോയുടെ ടീസർ അടുത്തിടെയാണ് പുറത്തുവിട്ടത്. സംവിധായകനിൽ നിന്നും പ്രണയ നായകനിലേക്കുള്ള ലോകേഷിന്റെ ചുവടുമാറ്റം ടീസറില്‍ കണ്ടതില്‍ പിന്നെ വന്‍‌ അത്ഭുതത്തിലാണ് തമിഴ് സിനിമ ലോകം. 

ഇപ്പോഴിതാ ലോകേഷ് ചിത്രമായ വിക്രത്തിലെ നായി ഗായത്രി ശങ്കര്‍ ചിത്രത്തിന്‍റെ ടീസര്‍ വന്നതിന് പിന്നാലെ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.  വിക്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അമർ എന്ന കഥാപാത്രത്തിന്റെ കാമുകിയായാണ് ഗായത്രി ശങ്കർ എത്തിയിരുന്നത്. എന്നാൽ ഗായത്രിയുടെ കഥാപാത്രം വിക്രത്തില്‍ മരണപ്പെടുന്നുണ്ട്. 

എക്സിൽ മ്യൂസിക് വീഡിയോയുടെ ടീസർ ഷെയര്‍ ചെയ്ത ഗായത്രി . ‘പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ എന്റെ തലവെട്ടി, എന്താണിത് ലോകേഷ്’ എന്നാണ് ഗായത്രി ശങ്കർ തമാശരൂപേണ ചോദിച്ചത്. നിരവധിപ്പേര്‍ ഗായത്രിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. 

കമൽ ഹാസനാണ് ദ്വാരകേഷ് പ്രഭാകർ സംവിധാനം ചെയ്ത  ‘ഇനിമേൽ’ എന്ന മ്യൂസിക് വീഡിയോയുടെ ഗാന രചന നിർവഹിച്ചിരിക്കുന്നത്. മാർച്ച് 25 നാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്യുന്നത്. ശ്രുതി ഹാസന്‍ തന്നെയാണ് സംഗീതം. കമൽ ഹാസന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലാണ് ഇതിന്‍റെ നിര്‍മ്മാതാക്കള്‍.

ലോകേഷിന്‍റെ അവസാനം ഇറങ്ങിയ ചിത്രം ലിയോ ആയിരുന്നു. ശ്രുതി ഹാസന്‍ അവസാനം അഭിനയിച്ചത് സലാറില്‍ ആയിരുന്നു. അതേ സമയം അടുത്തതായി രജനികാന്ത് നായകനാകുന്ന ചിത്രം ഒരുക്കാന്‍ പോവുകയാണ് ലോകേഷ്. അതേ സമയം കെജിഎഫ് നായകന്‍ യാഷ് അഭിനയിക്കുന്ന ടോക്സിക്കില്‍ ശ്രുതി അഭിനയിക്കുന്നുണ്ട് എന്നാണ് വിവരം. 

രശ്മികയുടെ ലുക്ക് ചോര്‍ന്നു; നിർമ്മാതാക്കളെ ശാസിച്ച് അല്ലു അര്‍ജുന്‍

വിജയ് സേതുപതിയില്ല, പക്ഷെ തകര്‍ക്കാന്‍ മിര്‍ച്ചി ശിവ; സൂദു കവ്വും 2 ടീസര്‍

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത