എന്നാല്‍ പുഷ്പ 2വിലെ രശ്മികയുടെ ചിത്രം പുറത്ത് എന്ന നിലയിലാണ് ചിത്രം അതിവേഗം വൈറലായത്. 

ഹൈദരാബാദ്: ആഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആന്ധ്രയില്‍ അവസാന ഷെഡ്യൂളിലാണ്. അതേ സമയം ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് തലവേദനയായി ചിത്രത്തിന്‍റെ മറ്റൊരു ഷൂട്ടിംഗ് ദൃശ്യവും ചോര്‍ന്നിരിക്കുകയാണ്. നടി രശ്മിക മന്ദാനയുടെ ലുക്കാണ് ഇപ്പോള്‍ പുറത്തായത്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ ഭാര്യ ശ്രീ വല്ലി എന്ന റോളിലാണ് രശ്മിക എത്തുന്നത്. 

കഴിഞ്ഞ ദിവസം ചുവന്ന സാരി ഉടുത്ത് ആഭാരണങ്ങള്‍ ധരിച്ച് രശ്മിക ഷൂട്ടിംഗ് സ്പോട്ടില്‍ നടക്കുന്ന ചിത്രം വൈറലായിരുന്നു. ഇതിന് പിന്നാലെ താന്‍ ആന്ധ്രയിലെ ക്ഷേത്രത്തില്‍ ഷൂട്ടിംഗിന് എത്തിയതും. അത് മികച്ച അനുഭവമാണെന്ന് രശ്മികയും തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ പുഷ്പ 2വിലെ രശ്മികയുടെ ചിത്രം പുറത്ത് എന്ന നിലയിലാണ് ചിത്രം അതിവേഗം വൈറലായത്. ഒടിടി പ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ചോര്‍ന്നതില്‍ അല്ലു അര്‍ജുന്‍ ഒട്ടും സന്തോഷത്തില്‍ അല്ലെന്നാണ് പുതിയ വിവരം. സെറ്റിലെ സുരക്ഷ സംബന്ധിച്ച് അല്ലു അര്‍ജുന് അതൃപ്തിയുണ്ടെന്നാണ് വിവരം. 

സിനിമയുടെ സെറ്റിൽ വേണ്ടത്ര സുരക്ഷയില്ലാത്തതിന് അല്ലു അർജുൻ നിർമ്മാതാക്കളെ ശാസിച്ചതായി പ്രൊഡക്ഷൻ യൂണിറ്റുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയെന്നാണ് വിവരം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് അദ്ദേഹം ടീമിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

Scroll to load tweet…

മുൻപ് ചിത്രത്തിന്‍റെ ചില ഷൂട്ടിംഗ് ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. അതും അല്ലു അർജുനെ അസ്വസ്ഥനാക്കിയെങ്കിലും പുഷ്പ സെറ്റുകളിൽ നിന്നുള്ള പതിവ് കാഴ്ചകളാൽ ആരാധകർക്കിടയിൽ വൈറലാണ്. 'പുഷ്പ 2' നെ പറ്റിയുള്ള റൂമറുകള്‍ വലിയതോതില്‍ പുറത്തുവരുന്നുണ്ട്.

അല്ലു അർജുനെയും രശ്മികയെയും കൂടാതെ ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ്, സുനിൽ എന്നിവരാണ് പുഷ്പ 2ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേ സമയം പുഷ്പ 3 സംബന്ധിച്ച് അല്ലുവിന്‍റെ ചില സൂചനകള്‍ ആരാധകര്‍ക്കിടയില്‍ വാര്‍ത്തയായിരുന്നു. 

പ്രിയങ്ക ചോപ്രയും കുടുംബവും അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ചു; ചിത്രങ്ങള്‍ വൈറല്‍

'ചോളി കേ പീച്ചേ'യുമായി 'ക്രൂ' ആടിതകര്‍ത്ത് കരീന കപൂർ; വീഡിയോ പുറത്ത്.!