Darsana : ദർശന, ആം ക്രേസി എബൗട്ട് യൂ; പ്രണവിന്റെ 'ഹൃദയം' ഡയലോഗിന് കിടിലൻ സ്പോട്ട് ഡബ്ബിം​ഗ്; വൈറലായി കുരുന്ന്

Web Desk   | Asianet News
Published : Nov 26, 2021, 01:47 PM ISTUpdated : Nov 26, 2021, 01:53 PM IST
Darsana : ദർശന, ആം ക്രേസി എബൗട്ട് യൂ; പ്രണവിന്റെ 'ഹൃദയം' ഡയലോഗിന് കിടിലൻ സ്പോട്ട് ഡബ്ബിം​ഗ്; വൈറലായി കുരുന്ന്

Synopsis

പാട്ടിന്റെ തുടക്കത്തിൽ പ്രണവിന്റെ നായക കഥാപാത്രം നായികയായ ദർശനയോട് പറയുന്ന ഡയലോ​ഗുകളാണ് സ്പോട്ട് ഡബ്ബ് ചെയ്തിരിക്കുന്നത്.

തിരുവനനന്തപുരം: പ്രണവ് മോഹൻലാൽ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ഹൃദയം (Hrudayam) സിനിമയുടെ ടീസറിനും പാട്ടിനും വൻവരവേൽപാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. ഈ ചിത്രത്തിലെ ഡയലോ​ഗുകളും വളരെപെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. ഇപ്പോഴിതാ ഈ ​ഗാനരം​ഗത്തിനും ഡയലോ​ഗിനും കിടിലൻ സ്പോട്ട് ഡബ്ബിം​ഗുമായി എത്തിയിരിക്കുകയാണ് ​ഗിരിനന്ദൻ  എന്ന കുരുന്ന്. 

പാട്ടിന്റെ തുടക്കത്തിൽ പ്രണവിന്റെ നായക കഥാപാത്രം നായികയായ ദർശനയോട് പറയുന്ന ഡയലോ​ഗുകളാണ് സ്പോട്ട് ഡബ്ബ് ചെയ്തിരിക്കുന്നത്. പ്രണവിനൊപ്പം കൃത്യമായി തന്നെയാണ് വോയ്സ് മോഡുലേഷനും ഭാവങ്ങളും. ദർശന ആം ക്രേസി എബൗട്ട് യൂ എന്ന് പറഞ്ഞിട്ടൊരു ചിരിയുണ്ട്. എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്. ഇത്രയും നീളമുള്ള ഡയലോട​ഗുകൾ കാണാതെ പഠിച്ചു പറയുന്നതെങ്ങനെയാണെന്നാണ് മറ്റ് ചില കമന്റുകൾ. എല്ലാവരും ഒന്നടങ്കം കയ്യടിയോടെ ഏറ്റെടുത്തിരിക്കുകയാണ് ഈ കുഞ്ഞിന്റെ പ്രകടനത്തെ. 

ഹൃദയത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഗാനത്തിന് നാല് മില്യണിലേറെ കാഴ്ചക്കാരെയാണ് ലഭിച്ചത്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. 


 

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍