അനുഷ്‍ക ശര്‍മ്മയുടെ ഫോട്ടോയ്‍ക്ക് വിരാട് കോലിയുടെ തകര്‍പ്പൻ കമന്റ്; വൈറല്‍

Published : Jun 28, 2019, 02:42 PM IST
അനുഷ്‍ക ശര്‍മ്മയുടെ ഫോട്ടോയ്‍ക്ക് വിരാട് കോലിയുടെ തകര്‍പ്പൻ കമന്റ്; വൈറല്‍

Synopsis

എന്റെ പ്രിയപ്പെട്ടവളെ നീ എപ്പോഴും മനോഹരിയാണ് എന്നായിരുന്നു വിരാട് കോലിയുടെ കമന്റ്

ടീം ഇന്ത്യയെ ലോകകപ്പില്‍ വിജയകരമായി നയിക്കുകയാണ് നായകൻ വിരാട് കോലി. വിരാട് കോലിക്ക് പിന്തുണയായി, ഭാര്യയും നടിയുമായ അനുഷ്‍ക ശര്‍മ്മയും ഇംഗ്ലണ്ടിലെത്തിയിരുന്നു. വിരാട് കോലിക്ക്  ഒപ്പമുള്ള ഫോട്ടോ അനുഷ്‍ക ശര്‍മ്മ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപ്പോഴിതാ അനുഷ്‍ക ശര്‍മ്മയുടെ ഫോട്ടോയ്‍ക്ക് വിരാട് കോലി നല്‍കിയ കമന്റാണ് വൈറലാകുന്നത്.

ലണ്ടനില്‍ വിരാട് കോലിയെ കണ്ടതിനു ശേഷം അനുഷ്‍ക ശര്‍മ്മ സ്വന്തം ജോലി ആവശ്യങ്ങള്‍ക്കായി ബ്രസ്സല്‍സ്സിലേക്ക് പോയിരുന്നു. ഒരു മെട്രോയില്‍ സഞ്ചരിക്കുന്ന ഫോട്ടോയും അനുഷ്‍ക ശര്‍മ്മ ഷെയര്‍ ചെയ്‍തു. സന്തോഷവതിയായിരിക്കുന്ന പെണ്‍കുട്ടികള്‍ അതിമനോഹരിയായിരിക്കും എന്ന് ഒരു കമന്റുമിട്ടു. പിന്നാലെ വിരാട് കോലിയുടെ കമന്റുമെത്തി. എന്റെ പ്രിയപ്പെട്ടവളെ നീ എപ്പോഴും മനോഹരിയാണ് എന്നായിരുന്നു വിരാട് കോലിയുടെ കമന്റ്. എന്തായാലും വിരാട് കോലിയുടെ കമന്റ് വൈറലായിരിക്കുകയാണ്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി