മമ്മൂട്ടിയെ കാണണം, കാടിറങ്ങി ആദിവാസി മൂപ്പൻമാരും സംഘവും, മടങ്ങിയത് സ്നേഹസമ്മാനവുമായി

Published : Mar 17, 2023, 07:49 PM ISTUpdated : Mar 17, 2023, 07:56 PM IST
മമ്മൂട്ടിയെ കാണണം, കാടിറങ്ങി ആദിവാസി മൂപ്പൻമാരും സംഘവും, മടങ്ങിയത് സ്നേഹസമ്മാനവുമായി

Synopsis

കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലാണ് നിലവില്‍ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ലയാളികളുടെ പ്രിയതാരമാണ് നടൻ മമ്മൂട്ടി. സമീപകാലത്ത് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന താരം, കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലാണ് നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വയനാട്ടിലാണ് സിനിമയുടെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ഈ അവസരത്തിൽ മമ്മൂട്ടിയെ കാണാൻ ആദിവാസി മൂപ്പൻമാരും സംഘവും കാടിറങ്ങിയ വിശേഷങ്ങളാണ് ലൊക്കേഷനിൽ നിന്നും പുറത്തുവരുന്നത്. 

കേരള -  കർണാടക അതിർത്തിയിലെ ഉൾകാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയിൽ നിന്നാണ് മൂപ്പൻമാരായ ശേഖരൻ പണിയ, ദെണ്ടുകൻ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആദിവാസി സഹോദരങ്ങൾ ആണ് നടനെ കാണാൻ എത്തിയത്. കോളനിയിലെ 28 ഓളം കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ആവശ്യമായ വസ്ത്രങ്ങൾ നൽകിയാണ് മെഗാസ്റ്റാർ മൂപ്പനും സംഘത്തിനും സ്വീകരണം നൽകിയത്. 

മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് ആവശ്യമായ വസ്ത്രങ്ങൾ ഇവർക്ക് സമ്മാനിച്ചത്. തുടർന്ന് മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കോളനി സന്ദർശിക്കുകയും കോളനി നിവാസികളായ മറ്റെല്ലാവർക്കും വസ്ത്രങ്ങൾ നൽകുകയും ചെയ്തു. ഫൗണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് അവ വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു. 

ഇന്നസെന്‍റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോ​ഗതി

ഛായാഗ്രാഹകനായ റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്ക്വാഡ് സംവിധാനം ചെയ്യുന്നത്. മുഹമ്മദ് റാഹില്‍ ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ദീപക് പറമ്പോല്‍, സജിൻ ചെറുകയില്‍, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും 'കണ്ണൂര്‍ സ്‍ക്വാഡി'ല്‍ വേഷമിടുന്നു. ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനം ചെയ്‍ത ചിത്രം 'ക്രിസ്റ്റഫറാ'ണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയിലും സ്‍ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത