ഇത്ര സുന്ദരിയായി ഇനി കണ്ടാൽ ഞാനീ സൗഹൃദമങ്ങ് ഉപേക്ഷിക്കും കെട്ടോ; രമ്യയോട് ഖുശ്ബു

Published : Feb 04, 2020, 06:27 PM ISTUpdated : Feb 04, 2020, 06:33 PM IST
ഇത്ര സുന്ദരിയായി ഇനി കണ്ടാൽ ഞാനീ സൗഹൃദമങ്ങ് ഉപേക്ഷിക്കും കെട്ടോ; രമ്യയോട് ഖുശ്ബു

Synopsis

ഇത്ര സുന്ദരിയായി ഇനി കണ്ടാൽ ഞാനീ സൗഹൃദമങ്ങ് ഉപേക്ഷിക്കും കെട്ടോ എന്നായിരുന്നു രമ്യ കൃഷ്ണന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഖുശ്ബു ട്വിറ്ററിൽ കുറിച്ചത്. ഇതിന് രമ്യയും മറുപടി നൽകിയിട്ടുണ്ട്. നമ്മളുടെ രണ്ടുപേരുടെയും തോന്നലുകളും ബഹുമാനവും ഒന്നാണെന്നായിരുന്നു രമ്യ ഖുശ്ബുവിന് നൽകിയ മറുപടി.  

ചെന്നൈ: പ്രശസ്ത ചിത്രകാരൻ രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന താരങ്ങളുടെ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തെന്നിന്ത്യൻ താരങ്ങളായ ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് രാജാ രവിവർമ്മയുടെ പ്രശസ്തമായ പെയിന്റിംഗുകളിലെ മോഡലുകളെ അനുസ്മരിപ്പിക്കും വിധം വീണ്ടും അവതരിച്ചത്. അതിസുന്ദരിമാരായാണ് താരങ്ങൾ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. രവിവർമ്മാ ചിത്രങ്ങളിലെ മോഡലുകൾ ധരിച്ചതിന് സമാനമായ ആടയാഭരണങ്ങൾ‌ അണിഞ്ഞ് അതേ ശൈലിയിലും അഴകിലുമായിരുന്നു താരങ്ങളുടെയും ഫോട്ടോഷൂട്ട്. ഇതിനിടെ, നടിമാരായ ഖുശ്ബുവിന്റെയും രാമ്യകൃഷ്ണന്റെയും ട്വിറ്ററിലൂടെയുള്ള സംഭാഷണങ്ങള്‍ ശ്രദ്ധനേടുകയാണ്.

''ഇത്ര സുന്ദരിയായി ഇനി കണ്ടാൽ ഞാനീ സൗഹൃദമങ്ങ് ഉപേക്ഷിക്കും കെട്ടോ'' എന്നായിരുന്നു രമ്യ കൃഷ്ണന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഖുശ്ബു ട്വിറ്ററിൽ കുറിച്ചത്. ഇതിന് രമ്യയും മറുപടി നൽകിയിട്ടുണ്ട്. ''നമ്മളുടെ രണ്ടുപേരുടെയും തോന്നലുകളും ബഹുമാനവും ഒന്നാണെന്നായിരുന്നു'' രമ്യ ഖുശ്ബുവിന് ചിരിച്ചുകൊണ്ടു നൽകിയ മറുപടി. ഏതായാലും ഇരുവരുടെയും രസകരമായ സംഭാഷണങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

നടിയും സംവിധായികയുമായ സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടി ഫോട്ടോഗ്രാഫർ ജി വെങ്കട്ട് റാമാണ് രാജാ രവിവർമ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയത്.  

  

 

Read More: സാമന്ത മുതല്‍ രമ്യ കൃഷ്ണന്‍ വരെ; രവിവര്‍മ്മ ചിത്രങ്ങളായി തെന്നിന്ത്യന്‍ നായികമാര്‍

 

 

 

 

 

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു