ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് രാം ആണ് 19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്...

രവിവര്‍മ്മ ചിത്രങ്ങളിലെ സ്ത്രീകളാണ് ലോകത്തെ ഏറ്റവും മനോഹരികളെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയുണ്ടാകില്ല. അപ്പോള്‍ സിനിമാ താരങ്ങള്‍ രവിവര്‍മ്മ ചിത്രത്തില്‍ നിന്ന് ഇറങ്ങി വന്നാലോ! ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് രാം ആണ് 19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. 

പ്രമുഖ തെന്നിന്ത്യന്‍ നടിമാരായ സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഐശ്വര്യ രാജേഷ് എന്നിവരാണ് ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ദമയന്ത്രിയായാണ് രമ്യ കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടത്. ചുവപ്പ് സാരിയുടുത്ത് നില്‍ക്കുന്ന രമ്യയെക്കണ്ടാല്‍ രവിവര്‍മ്മന്‍ ചിത്രം തന്നെയോ എന്ന് സംശയം തോന്നും. നദീതീരത്തിരിക്കുന്ന യുവതിയായും രാജ്ഞിയായുമുള്ള രണ്ട് ചിത്രങ്ങളാണ് ശ്രുതി ഹാസന്‍ ചെയ്തത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram