'ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ വേദിയില്‍ എത്തുക അടിവസ്ത്രം മാത്രമിട്ട്'; ഞെട്ടിക്കുന്ന വാഗ്ദാനവുമായി കാമില കബെല്ലൊ

Published : Jan 23, 2020, 06:51 PM IST
'ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ വേദിയില്‍ എത്തുക അടിവസ്ത്രം മാത്രമിട്ട്'; ഞെട്ടിക്കുന്ന വാഗ്ദാനവുമായി കാമില കബെല്ലൊ

Synopsis

''ഗ്രാമി അവാര്‍ഡ് എനിക്കും ഷോണിനും ലഭിച്ചാല്‍, ട്വന്‍റി വണ്‍ പൈലറ്റ്സ് ചെയ്തതുപോലെ സ്റ്റേജില്‍ അടിവസ്ത്രവുമിട്ട് ഞങ്ങളെത്തും''...

ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന്‍ ലഭിച്ചതിന് പിന്നാലെ വ്യത്യസ്ത വാഗ്ദാനവുമായി പോപ് ഡുവോ കാമില കബെല്ലൊയും കാമുകനും ഗായകനുമായ ഷോണ്‍ മെന്‍റസും. താനും ഷോണും ഗ്രാമി അവാര്‍ഡിന് അര്‍ഹരായാല്‍ അടിവസ്ത്രമിട്ട് വേദിയിലെത്തുമെന്നാണ് റെഡിയോ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ കാമില പറഞ്ഞത്. ബെസ്റ്റ് പോപ് ഡുവോ/ ഗ്രൂപ്പ് പെര്‍ഫോമന്‍സ് കാറ്റഗറിയിലാണ് ഇരുവരെയും നോമിറ്റ് ചെയ്തിരിക്കുന്നത്. 

''ഗ്രാമി അവാര്‍ഡ് എനിക്കും ഷോണിനും ലഭിച്ചാല്‍, ട്വന്‍റി വണ്‍ പൈലറ്റ്സ് ചെയ്തതുപോലെ സ്റ്റേജില്‍ അടിവസ്ത്രവുമിട്ട് ഞങ്ങളെത്തും'' 2017 ല്‍ വണ്‍ പൈലറ്റ് ടീം ടെയ്ലര്‍ ജോസഫും   ജോഷ് ഡണും ചെയ്തതിനെ ഓര്‍മ്മിച്ച് കാമില പറഞ്ഞു. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം താന്‍ തചമാശ പറഞ്ഞതാണെന്നും അങ്ങനെ ഒന്ന് സംഭവിക്കണമെങ്കില്‍ താന്‍ ഇപ്പോഴേ വര്‍ക്ക് ഔട്ട് നടത്തേണ്ടി വരുമെന്നും കാമില പറഞ്ഞു. 

കാമില കുറച്ചുനാളായി ഷോണ്‍ മെന്‍റസുമായി പ്രണയത്തിലാണ്. 2017 ലാണ് കാമിലയുടെ ആദ്യ ആല്‍ബമായ ക്രൈയിംഗ് ക്ലബ് റിലീസ് ചെയ്തത്. ഐ ക്നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മര്‍, ബാഡ് തിംഗ്സ്, ഹവാന, നെവര്‍ ബി ദ സേം തുടങ്ങിയവയാണ് കാമിലയെ ശ്രദ്ധേയയാക്കിയത്. 

PREV
click me!

Recommended Stories

'ചേച്ചി.. ഇതിലൊന്നും ഇല്ലല്ലോ? ഇതിലും നല്ലത് നീലക്കുയിൽ', എന്ന് പറഞ്ഞവരുണ്ട്; സബ്സ്ക്രിപ്ഷനെ കുറിച്ച് അന്ന രാജൻ
'ഭക്തിസാന്ദ്രം ഈ നിമിഷം'; സ്ക്രീനിലെ കൃഷ്ണൻ തനിക്ക് മുന്നിൽ, അടിമുടി വിറച്ച് കുമ്പിട്ട് യുവതി- വൈറൽ