'ഏറ്റവും പ്രായം കുറഞ്ഞ രണ്ടുപേർക്കൊപ്പം'; കുറിപ്പുമായി കുടുംബ പ്രേക്ഷകരുടെ ജീവ

Published : Dec 27, 2020, 07:11 PM IST
'ഏറ്റവും പ്രായം കുറഞ്ഞ രണ്ടുപേർക്കൊപ്പം'; കുറിപ്പുമായി കുടുംബ പ്രേക്ഷകരുടെ ജീവ

Synopsis

കസ്തൂരിമാനിലെ 'ജീവ' അല്ലെങ്കിൽ ശ്രീറാം രാമചന്ദ്രൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

സ്തൂരിമാനിലെ 'ജീവ' അല്ലെങ്കിൽ ശ്രീറാം രാമചന്ദ്രൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന ശ്രീറാം കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. 

'ലൊക്കേഷനിൽ സ്വഭാവത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടു രത്നങ്ങൾക്കൊപ്പം'- എന്ന കുറിപ്പോടെ  മുതിർന്ന താരങ്ങളായ ശ്രീലത നമ്പൂതിരിക്കും സേതുലക്ഷ്മിക്കും ഒപ്പമുള്ള ചിത്രമാണ് ശ്രീറാം പങ്കുവച്ചിരിക്കുന്നത്.

'കസ്തൂരിമാൻ' എന്ന പരമ്പരയിൽ പ്രധാന കഥാപാത്രമായ ജീവയിലൂടെയാണ് ശ്രീറാം രാമചന്ദ്രൻ പ്രേക്ഷകശ്രദ്ധ നേടിയത്. ടെലിവിഷൻ പരമ്പരകളില്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ദമ്പതി കഥാപാത്രങ്ങളാണ്  ജീവയും കാവ്യയും.  ആരാധകർ സ്നേഹപൂർവ്വം ഇവരെ വിളിക്കുന്നത് 'ജീവ്യ' എന്നാണ്.

സിനിമാതാരമായ ജീവയുടേയും അഭിഭാഷകയായ കാവ്യയുടേയും മനോഹരമായ പ്രണയത്തിന്‍റെ കഥയാണ് പരമ്പര പറയുന്നത്. കാവ്യയ്ക്കും ജീവയ്ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചതും തുടർന്ന് ഇരുവരും പിരിഞ്ഞ് താമസിക്കുന്നതുമാണ് നിലവില്‍ പരമ്പരയുടെ കഥ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പരയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍