
തെലുങ്കു സിനിമയിലെ സൂപ്പര്‍ താരമാണ് നാഗാര്‍ജുന അക്കിനേനി. പ്രായം 59 ആയാലും സൗന്ദര്യത്തിലും ഫിറ്റ്നസിലും നാഗാര്‍ജുനയെ കടത്തിവെട്ടാന്‍ പ്രയാസമാണ്. തെലുങ്കിലെ പ്രധാന സിനിമാകുടുംബമാണ് നാഗാര്‍ജുനയുടേത്. നാഗാര്‍ജുനയുടെ മകന്‍ നാഗ ചൈതന്യയും മരുമകള്‍ സാമന്തയും തെലുങ്കിലെ സൂപ്പര്‍ താരങ്ങളാണ്. മന്‍മദുഡു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം മന്‍മദുഡു 2 വിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോള്‍.
രാകുല്‍ പ്രിത് സിംഗാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഭാര്യയും നടിയുമായ അമല അക്കിനേനി ഫസ്റ്റ് ക്ലാപ്പ് അടിച്ചായിരുന്നു മൻമധുഡു 2വിന്റെ ചിത്രീകരണം തുടങ്ങിയത്. നാഗ ചൈതന്യയാണ് ക്യാമറ സ്വിച്ച് ഓണ്‍ ചെയ്‍തതത്. പഴയകാല നടി ലക്ഷ്‍മി ഒരു പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മരുമകള്‍ സാമന്തയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
പോര്‍ച്ചുഗലില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ രാകുലിനൊപ്പമുള്ള വര്‍ക്ക് ഔട്ട് വീഡിയോ പങ്കു വെച്ചിരിക്കുകയാണ് നാഗാര്‍ജുന. നേരത്തെ ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങളും നാഗാര്‍ജുന സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.
വീഡിയോ കാണാം.