ഫിഫ ലോകകപ്പ് 2026: മൈതാനം ചുവന്നുതുടുത്ത മത്സരം, ബാറ്റില്‍ ഓഫ് നൂറംബര്‍ഗ്

Published : Jun 12, 2026, 03:48 PM IST
Portugal

Synopsis

പോര്‍ച്ചുഗലും നെതര്‍ലൻഡ്‌സും ഏറ്റുമുട്ടിയ പ്രീക്വാര്‍ട്ടര്‍. രണ്ട് യൂറോപ്യൻ ജയന്റുകളുടെ പോരാട്ടത്തില്‍ മനോഹരമായ ഫുട്ബോളായിരുന്നു പ്രതീക്ഷിച്ചതെങ്കില്‍ കളത്തില്‍ സംഭവിച്ചത് വിപരീതമായിരുന്നു

ബാറ്റില്‍ ഓഫ് നൂറൻബര്‍ഗ്, ദ ഡേര്‍ട്ടിയസ്റ്റ് ഗെയിം ഇൻ ദി ഹിസ്റ്ററി ഓഫ് ഫുട്ബോള്‍ ലോകകപ്പ്. ദക്ഷിണാഫ്രിക്ക - മെക്സിക്കോ ഉദ്ഘാടന മത്സരത്തില്‍ മൂന്ന് റെഡ് കാര്‍ഡുകള്‍ക്കണ്ട് അത്ഭുതപ്പെടേണ്ടതില്ല, കാരണം, 2006ല്‍ നൂറൻബര്‍ഗ് സാക്ഷ്യം വഹിച്ചത് അങ്ങനൊന്നായിരുന്നു...

പോര്‍ച്ചുഗലും നെതര്‍ലൻഡ്‌സും ഏറ്റുമുട്ടിയ പ്രീക്വാര്‍ട്ടര്‍. രണ്ട് യൂറോപ്യൻ ജയന്റുകളുടെ പോരാട്ടത്തില്‍ മനോഹരമായ ഫുട്ബോളായിരുന്നു പ്രതീക്ഷിച്ചതെങ്കില്‍ കളത്തില്‍ സംഭവിച്ചത് വിപരീതമായിരുന്നു. ടോട്ടല്‍ ഫുട്ബോള്‍ അല്ല, ടോട്ടല്‍ കയോസ്.

വാലന്റീൻ ഐവനോവ് എന്ന റഷ്യൻ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത് നാല് റെഡ് കാര്‍ഡുകള്‍, 16 യെല്ലോ കാര്‍ഡുകള്‍. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയധികം റെഡ് കാര്‍ഡുകള്‍ ഉയര്‍ന്ന മത്സരം ആദ്യം.

പോര്‍ച്ചുഗലിന്റെ കോസ്റ്റിഞ്യ, ഡിക്കോ, നെതര്‍ലൻഡ്സിന്റെ ഖാലിദ് ബൂലാറൂസ്, ജൊവാനി വാൻബ്രോങ്ക്ഹോസ്റ്റ് എന്നിവര്‍ക്കായിരുന്നു റെഡ് കാര്‍ഡ് ലഭിച്ചത്. നൂനൊ റിക്കാര്‍ഡൊ ഡി ഒലിവിയറ എന്ന മനീഷിന്റെ ഗോളില്‍ മത്സരം പോര്‍ച്ചുഗല്‍ വിജയിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വിശ്വാസം ആഞ്ചലോട്ടിയില്‍, കുന്തമുനയായി വിനീഷ്യസ്; ക്വാർട്ടർ കടക്കുമോ ബ്രസീല്‍?
കുറ്റവാളിയില്‍ നിന്ന് ഒരുജനതയുടെ നായകനായ റോസി; ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ്