ചെറുത്തുനില്‍പ്പുകളുടെ കെഎല്‍ രാഹുല്‍ കാലം; അയാളാണ് ഈ ടീമിന്റെ ശക്തി

Published : Nov 21, 2026, 12:41 PM IST
KL Rahul

Synopsis

രാഹുലിന്റെ മികവിനോട് ഒട്ടും നീതി പുലര്‍ത്തുന്നതായിരിക്കില്ല അയാളുടെ ടെസ്റ്റ് കരിയറിലെ ശരാശരിയും വിദേശ വിക്കറ്റുകളിലെ ശരാശരിയുമൊക്കെ. പക്ഷേ, രാഹുലിന്റെ എബിലിറ്റി പൂര്‍ണമായും ഇന്ത്യക്ക് സമീപകാലത്ത് ലഭിക്കുന്നുണ്ട് എന്നത് വസ്തുതയാണ്

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ന്യൂസിലൻഡ് ബൗളര്‍മാരുടെ ക്ഷമയെ ഇന്ത്യൻ ബാറ്റിങ് നിര പരീക്ഷിക്കാൻ തുടങ്ങിയിട്ട് 69 ഓവറുകളാകുന്നു. ജേക്കബ് ഡഫിയാണ്, ബാക്ക് ഓഫ് ദ ലെങ്തില്‍ ഹിറ്റ് ചെയ്ത നാലാം ഡെലിവറി കവറിലേക്ക് അയച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ തന്റെ പേര് മാത്രം എഴുതിച്ചേര്‍ക്കാൻ അയാളൊരു താള് സൃഷ്ടിച്ചു. നേരിട്ട 206-ാം പന്തില്‍.

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ...എല്ലാ സെന രാജ്യങ്ങളിലും ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ ഓപ്പണർമാരുടെ പട്ടിക.

കെ എല്‍ രാഹുല്‍. എൻഡ് ഓഫ് ദ ലിസ്റ്റ്.

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിലെ രാഹുലിന്റെ ഇന്നിങ്സ് നേടിയ മൂന്നക്കങ്ങള്‍ക്കൊണ്ട് മാത്രമല്ല പ്രാധാന്യമര്‍ഹിക്കുന്നത്. ടി20 ക്രിക്കറ്റിന്റെ സ്വാധീനം റെഡ് ബോളിലേക്കും വ്യാപിക്കുന്ന പുതുകാലത്ത് ഓള്‍ഡ് സ്കൂള്‍ ഡിഫൻസീവ് സമീപനം ഒരു ബാറ്റിങ് ലൈനപ്പിന് എത്രത്തോളം ബാലൻസ് നല്‍കുന്നുവെന്നതിന്റെ ഉദാഹരണമായിരുന്നു രാഹുലിന്റെ ചെറുത്തുനില്‍പ്പ്.

രാഹുലിന്റെ ഷോട്ട് മേക്കിങ്ങിലെ മനോഹാരിതയൊക്കെ എടുത്തുപറയേണ്ടതില്ലല്ലോ, പ്രത്യേകിച്ചും ടെസ്റ്റില്‍. കാരണം ഇന്ത്യൻ ക്രിക്കറ്റില്‍ തന്നെ രാഹുലിനോളം ടെക്നിക്കലി ബ്രില്യന്റായ താരങ്ങള്‍ ചുരുക്കമാണ്. ചൂണ്ടിക്കാണിക്കേണ്ടത് അയാളുടെ സമീപനം മറ്റുള്ളവര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. 104-ാം ഓവറിലാണ് രാഹുലിന്റെ മടക്കം സംഭവിക്കുന്നത്, അതായത് ഇന്ത്യൻ ഇന്നിങ്സിലെ 611-ാം പന്തില്‍.

അതുവരെ രാഹുല്‍ നേരിട്ട ഡെലിവറികളുടെ എണ്ണം 290 ആണ്, സ്കോര്‍ ചെയ്ത റണ്‍സ് 136. ഇന്നിങ്സിലെ 48 ശതമാനത്തോളം പന്തുകളും രാഹുലാണ് ഫേസ് ചെയ്തത്. രാഹുലിന്റെ സ്കോറിനേക്കാള്‍ 114 റണ്‍സ് കൂടുതല്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കാനുമായി. ഇതാണ് രാഹുലിന്റെ റെസിലിയൻസിന്റെ ഇംപാക്റ്റ്.

ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്സ്വാള്‍ - രാഹുല്‍ സഖ്യം 130 റണ്‍സാണ് കണ്ടെത്തിയത്, അതും 28 ഓവറില്‍. 89 പന്തില്‍ 85 റണ്‍സാണ് പാര്‍ട്ട്ണര്‍ഷിപ്പിലെ ജയ്സ്വാളിന്റെ സംഭാവന, 81 പന്തില്‍ 42 റണ്‍സാണ് രാഹുല്‍ നേടിയത്. എന്തുകൊണ്ട് ജയ്സ്വാളിന് ഇത്രത്തോളം അറ്റാക്കിങ്ങായി കളിക്കാനായി എന്നതിന്റെ ഉത്തരമാണ് രാഹുല്‍ പ്രതിരോധിച്ച 81 പന്തുകള്‍.

ഇന്ത്യയെ സംബന്ധിച്ച് ആദ്യ സെഷനായിരുന്നു ഏറ്റവും നിര്‍ണായകം, ന്യൂബോള്‍, ഗ്രാസ് ഓണ്‍ പിച്ച്, സീമിങ് കണ്ടീഷൻസ്. ഇവിടെ ഇന്ത്യയ്ക്ക് സ്കോറിങ് ഓപ്പര്‍ച്ച്യൂണിറ്റി തുറക്കണമെങ്കില്‍ ഒരോയൊരു ഓപ്ഷൻ മാത്രമാണുള്ളത്. മേക്ക് ദ ബോള്‍ ഓള്‍ഡ്. വിക്കറ്റ് നഷ്ടപ്പെടാതെ അത് സാധ്യമാകണമെങ്കില്‍ അത്രത്തോളം ഡിഫൻസീവാകേണ്ടതുണ്ട്, ചെറുത്തുനില്‍ക്കേണ്ടതുണ്ട്. Rahul was doing exactly this for India.

ഇത് മാത്രമല്ല, ജയ്സ്വാള്‍ തന്റെ സ്വഭാവികമായ ശൈലിയിലേക്ക് എത്തിയപ്പോഴും രാഹുല്‍ മറുവശത്ത് നിന്ന് ന്യൂസിലൻഡ് ബൗളര്‍മാരുടെ എനര്‍ജി ഇല്ലാതാക്കിക്കോണ്ടേയിരുന്നു. താൻ ആങ്കറിങ് റോള്‍ എടുത്ത്, വിക്കറ്റ് നഷ്ടപ്പെടുത്തില്ല എന്ന സന്ദേശം നല്‍കുമ്പോള്‍ മറുവശത്തുള്ള ബാറ്റര്‍ക്ക് സ്വഭാവികമായി അറ്റാക്കിങ് തിരഞ്ഞെടുക്കാനുമാകും, അതും സമ്മര്‍ദമില്ലാതെ. ദേവ്ദത്ത് പടിക്കലിനും ശുഭ്മാൻ ഗില്ലിനുമൊപ്പവും രാഹുല്‍ സ്വീകരിച്ചത് ഇതേ സമീപനം തന്നെയായിരുന്നു.

He brings something that is difficult to find in modern Test cricket: the ability to combine technical discipline, patience, adaptability and attacking stroke-play without losing control of an innings. വെല്ലിങ്ടണില്‍ 290 പന്തുകള്‍ നേരിട്ട രാഹുലിന്റെ കണ്‍ട്രോള്‍ പേഴ്സന്റേജ് 91 ശതമാനമായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് ലൈനപ്പിനൊരു പെര്‍ഫെക്റ്റ് ബാലൻസ് നല്‍കുന്നതാണ് രാഹുലിന്റെ സാന്നിധ്യം.

ഇംഗ്ലണ്ട് പര്യടനത്തിലും രാഹുലിന്റെ വൈഭവം കണ്ടതാണ്, അഞ്ച് മത്സരങ്ങളില്‍ നിന്ന് 532 റണ്‍സായിരുന്നു താരം നേടിയത്. രണ്ട് വീതം ശതകവും അര്‍ദ്ധ സെഞ്ചുറിയും. കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ബാറ്റിങ് ലൈനപ്പിലെ പരീക്ഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വന്നിട്ടും 30 ശരാശരിയില്‍ 276 റണ്‍സ് രാഹുല്‍ നേടിയിരുന്നു.

രാഹുലിന്റെ മികവിനോട് ഒട്ടും നീതി പുലര്‍ത്തുന്നതായിരിക്കില്ല അയാളുടെ ടെസ്റ്റ് കരിയറിലെ ശരാശരിയും വിദേശ വിക്കറ്റുകളിലെ ശരാശരിയുമൊക്കെ. പക്ഷേ, രാഹുലിന്റെ എബിലിറ്റി പൂര്‍ണമായും ഇന്ത്യക്ക് സമീപകാലത്ത് ലഭിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഇംഗ്ലണ്ടിലെ മൂവ്മെന്റും സ്വിങ്ങും, ഓസ്ട്രേലിയയിലെ പേസും ബൗണ്‍സും ദക്ഷിണാഫ്രിക്കയുടെ ക്വാളിറ്റി പേസ് അറ്റാക്ക്, ന്യൂസിലൻഡിലെ പ്രതികൂലമായ സാഹചര്യങ്ങള്‍...എല്ലാം അതിജീവിക്കാൻ ഇന്ത്യക്ക് ഒരു രാഹുല്‍.

അയാളുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് ചുറ്റും കറങ്ങിയാണ് ഇന്ത്യയുടെ ബാറ്റിങ് നിര ഉയര്‍ത്ത് എഴുന്നേല്‍ക്കുന്നത്. രോഹിതിന്റേയും കോലിയുടേയും പടിയിറക്കത്തിന് ശേഷം ഇനി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് താനാണ് ബോധ്യമുണ്ടെന്ന് ഒരിക്കല്‍ രാഹുല്‍ പറഞ്ഞിരുന്നു, രാഹുല്‍ അത് നടപ്പാക്കുകയാണ്...

PREV
Read more Articles on
click me!

Recommended Stories

ഗംഭീറും ഗില്ലും എല്ലാം മറക്കുകയാണോ? മുഹമ്മദ് സിറാജിന്റെ ഭാവി ഇനി എന്ത്?
ദുസ്വപ്നം പോലൊരു പരമ്പര! പക്ഷേ, ലോകകപ്പില്‍ രോ-കോ അല്ലാതെ മറ്റാരുണ്ട്?