കാർലോസ് എസ്‌പിയെ തൂക്കിയത് വെറുതെയല്ല! മൗറീഞ്ഞ്യോയുടെ സിസ്റ്റത്തില്‍ റോള്‍ എന്ത്?

Published : Aug 01, 2026, 02:09 PM IST
Carlos Espi

Synopsis

എസ്‌പിയൊരു ജെനുവിൻ പെനാലിറ്റി ബോക്‌സ് സ്ട്രൈക്കറാണ്, ഏരിയല്‍ ഡൊമിൻൻസ്, ബോക്സിനുള്ളിലെ പൊസിഷനിങ്, വണ്‍ ടച്ച് ഫിനിഷുകള്‍, വണ്‍ ഓണ്‍ വണ്‍ സാഹചര്യങ്ങളിലെ ഗോള്‍ സ്കോറിങ് എബിലിറ്റി….

കിലിയൻ എംബാപെ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗൊ, ബ്രാഹിം ഡയാസ്, ഗോണ്‍സാലൊ, എൻഡ്രിക്ക്, മാസ്റ്റന്റുവോനൊ...സാന്റിയാഗൊ ബെര്‍ണബ്യൂവിലെ മൂന്നാം തലമുറ ഗലാക്റ്റിക്കോകളുടെ സാന്നിധ്യമുള്ള ഈ അറ്റാക്കിങ് നിരയിലേക്ക് ഫ്ലോറെന്റിനൊ പെരേസ് മറ്റൊരാളെ എത്തിച്ചിരിക്കുന്നു, 21 വയസ് മാത്രം പ്രായം, ഉയരം ആറടി നാലിഞ്ച്. പേര് കാര്‍ലോസ് എസ്‌പി. ഹോസെ മൗറീഞ്ഞ്യോയുടെ സിസ്റ്റത്തിലേക്ക് എന്തിനായിരിക്കാം ലെവാന്റയില്‍ നിന്ന് ഇങ്ങനെയൊരു എൻട്രി.

മൗറീഞ്ഞ്യോയുടെ പിൻകാലചരിത്രവും റയല്‍ മാഡ്രിഡിന്റെ കഴിഞ്ഞ രണ്ട് സീസണുകളും കണ്ടവര്‍ക്ക് അനായാസം അതിന് ഉത്തരം ലഭിക്കും. ഒരു പ്രോപ്പര്‍ നമ്പര്‍ ണയനിന്റെ സാന്നിധ്യം തന്റെ സംഘത്തില്‍ ഉറപ്പാക്കാൻ പരിശീലക കരിയറിലുടനീളം ശ്രമിച്ചിരുന്നു മൗറിഞ്ഞ്യോ. ചെല്‍സിയില്‍ ദിദിയര്‍ ദ്രോഗ്‌ബ, ഇന്റര്‍ മിലാനില്‍ ഡിയേഗൊ മിലിറ്റോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊമേറൊ ലൂക്കാക്കു എന്നിവയൊക്കെ ഉദാഹരിക്കാം. റയലിനെ വീണ്ടെടുക്കാനുള്ള പദ്ധതിയില്‍ മൗറീഞ്ഞ്യോയ്ക്കായി എസ്‌പിയായിരിക്കും മേല്‍പ്പറഞ്ഞവരുടെ സ്ഥാനത്ത്. പൂര്‍ണമായും തന്ത്രപരമായൊരു സൈനിങ്ങ്.

എസ്‌പിയൊരു ജെനുവിൻ പെനാലിറ്റി ബോക്‌സ് സ്ട്രൈക്കറാണ്, ഏരിയല്‍ ഡൊമിൻൻസ്, ബോക്സിനുള്ളിലെ പൊസിഷനിങ്, വണ്‍ ടച്ച് ഫിനിഷുകള്‍, വണ്‍ ഓണ്‍ വണ്‍ സാഹചര്യങ്ങളിലെ ഗോള്‍ സ്കോറിങ് എബിലിറ്റി, പ്രതിരോധനിരയ്ക്കിടയിലൂടെയുള്ള മൂവുകള്‍, ഹൈ വര്‍ക്ക് റേറ്റ്. ഈ സവിശേഷതകളെല്ലാം നല്‍കാൻ കഴിയുന്നൊരു താരം പിന്നിട്ട സീസണുകളില്‍ റയലിലുണ്ടായിരുന്നില്ല, ബെഞ്ചില്‍ നിന്നെത്തുന്ന ഒരു ഡിഫറൻസ് മേക്കര്‍.

റയലിനെപ്പോലെ അറ്റാക്കിങ് ഫുട്ബോള്‍ കളിക്കുന്ന ഒരു ടീമിനെതിരെ സ്വാഭാവികമായി എതിരാളികള്‍ ബാക്ക് ലൈൻ ഡിഫൻസ് ഉപയോഗിക്കും. അത് ബ്രേക്ക് ചെയ്യുക എന്നത് എളുപ്പമല്ല, മൗറീഞ്ഞ്യോയെന്ന പരിശീലകൻ പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ വെല്ലുവിളിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും 5-4-1 ഫോര്‍മേഷനിലേക്ക് എതിരാളികള്‍ ഷിഫ്റ്റ് ചെയ്യുമ്പോള്‍. പൊതുവരെ ഇത്തരം തന്ത്രങ്ങള്‍ പൊളിക്കുന്നത് ഏരിയല്‍ ക്രോസുകളിലൂടെയാണ്, അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോകകപ്പിലെ ബ്രസീല്‍ - ജപ്പാൻ മത്സരവും, അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടവും. ഈ രണ്ട് മത്സരങ്ങളും ബ്രസീലും അര്‍ജന്റീനയും ജയിക്കുന്ന ഏരിയല്‍ ബാറ്റിലിലാണ്.

ബെര്‍ണാദൊ സില്‍വ, ജൂഡ് ബെല്ലിങ്ഹാം, ട്രെൻ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, ആര്‍ദ ഗൂളര്‍ എന്നിവരുടെയൊക്കെ ക്രോസുകള്‍ ഇനി എസ്‌പിയെ ലക്ഷ്യമാക്കിയായിരിക്കും ഒരുപക്ഷേ എത്തുക. ക്രൗഡടായിട്ടുള്ള പെനാലിറ്റി ഏരിയയില്‍ എസ്‌പിയെ പ്രതിരോധിക്കുക എളുപ്പമല്ല എന്നതുതന്നെ കാരണം, പ്രത്യേകിച്ചും എസ്‌പിയുടെ ഉയരം കൂടി പരിഗണിക്കുമ്പോള്‍. ക്രോസുകളെ അഗ്രസീവായി അറ്റാക്ക് ചെയ്യുന്ന താരത്തിന്റെ ശൈലി എതിരാളികളുടെ ഗോള്‍വല നിറയ്ക്കാൻ കെല്‍പ്പുള്ളതാണെന്ന കണക്കുകൂട്ടലും മൗറീഞ്ഞ്യോയിക്കുണ്ടാകും.

പന്ത് കൈവശം വെച്ച് അവസരത്തിനായി കാത്തുനില്‍ക്കുന്ന ശൈലിക്കൊപ്പം നീങ്ങുന്ന പരിശീലകനല്ല മൗറീഞ്ഞ്യോയെന്നതും ഓര്‍ക്കേണ്ടതുണ്ട്. അയാളുടെ ഡയറക്റ്റ് ഫുട്ബോള്‍ സിസ്റ്റത്തില്‍ എസ്‌പിക്ക് കൃത്യമായ റോളുണ്ട്. എതിര്‍ മധ്യനിരയെ കീറിമുറിക്കാൻ നില്‍ക്കാതെ എസ്‌പിയിലേക്ക് എന്ന രീതിയില്‍ കളി മെനയാൻ റയലിന് ഇനി സാധിക്കും. കൗണ്ടര്‍ അറ്റാക്കിങ്ങില്‍ ടാക്റ്റിക്കല്‍ ഫ്ലെക്‌സിബിലിറ്റി. പേസിലും മൂവ്മെന്റിലും ഡ്രിബിളിങ്ങിലും ഒതുങ്ങാതെ ക്രോസുകളിലൂടെയും ലോങ് ബോളുകളിലൂടെയും എതിര്‍ ഗോള്‍ മുഖത്ത് അപകടം വിതയ്ക്കാം.

ഇവിടെ എസ്‌പിയെ ഒരു ഗോള്‍ സ്കോറിങ് സാധ്യതയായി മാത്രമായിരിക്കില്ല മൗറിഞ്ഞ്യോ പരിഗണിക്കുക, മറിച്ച് പ്രതിരോധനിരയെ ഷീല്‍ഡ് ചെയ്ത് നിന്ന് എംബാപെയ്ക്കും വിനിയ്ക്കുമൊക്കെ സ്കോര്‍ ചെയ്യാനുള്ള സ്പേസ് നല്‍കാനും യുവതാരത്തിന് കഴിയും.

റയലിന്റെ മുന്നേറ്റനിരയെക്കുറിച്ച് ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനമായിരുന്നു പന്ത് ലഭിക്കാത്ത സാഹചര്യങ്ങളില്‍ മൈതാനത്ത് ഇംപാക്റ്റുണ്ടാക്കാൻ കഴിയുന്നില്ല എന്നത്. എസ്‌പിയാകാട്ടെ പന്തില്ലാതെയും വര്‍ക്ക് റേറ്റുള്ള താരമാണ്, പാസിങ് ലെയ്‌നുകള്‍ ബ്ലോക്ക് ചെയ്യാനും, പ്രെസിങ്ങിനും, വൈഡായുള്ള നിക്കങ്ങള്‍ക്ക് എതിരാളെ പ്രേരിപ്പിക്കാനും എസ്‌പിയുടെ സാന്നിധ്യത്തിന് കഴിയും. ഒരു ഏരിയല്‍ ഡിഫൻഡറായി വരെ താരത്തെ പ്രയോജനപ്പെടുത്താൻ മൗറീഞ്ഞ്യോയ്ക്ക് അവസരമുണ്ട്.

എന്നിരുന്നാലും എസ്‌പി ഒരു കമ്പ്ലീറ്റ് പ്രൊഡക്റ്റാണ് എന്ന് പറയാനാകില്ല. എലൈറ്റ് ടീമുകള്‍ക്കെതിരെ സ്ട്രഗിള്‍ ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്, പ്രത്യേകിച്ചും ഹൈ പ്രെസിങ് നേരിടുമ്പോള്‍. ഒരു പ്ലാൻ ബിയായിരിക്കും മൗറീഞ്ഞ്യോ എസ്‌പിയെ ഉപയോഗിക്കാൻ സാധ്യത. 75 മിനുറ്റുകള്‍ക്കൊക്കെ ശേഷം കളത്തിലെത്തിക്കുന്ന ഒരു ഇംപാക്റ്റ് സബ്ബെന്നപോലെ.

PREV
Read more Articles on
click me!

Recommended Stories

യൂറോപ്പില്ലാതെ എന്ത് ലോകകപ്പ്! 'സ്വകാര്യവത്കരണത്തിന്' റെഡ് കാർഡ്; യു ടേണടിച്ച് ഇൻഫന്റീനോ
ഒലീസെയുടെ മഞ്ഞകാർഡ് റദ്ധാക്കില്ല; ഫ്രാൻസിന്റെ അപ്പീൽ തള്ളി ഫിഫ; മൊറോക്കോയ്ക്കെതിരെയുള്ള മത്സരം താരത്തിന് നിർണായകം