തിരിച്ചുവരവിലും തകര്‍ത്തടിച്ച് ഡിവില്ലിയേഴ്സ്

By Web TeamFirst Published Nov 14, 2018, 11:57 AM IST
Highlights

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും തന്റെ പ്രതിഭക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കയുടെ സ്വന്തം ട്വന്റി-20 ലീഗായ എംസാന്‍സി സൂപ്പര്‍ ലീഗ് ട്വന്റി-20 ടൂര്‍ണമെന്റിന് മുന്നോടിയായി ജോസി  സ്റ്റാര്‍സിനെതിരെ നടന്ന പരിശീലന മത്സരത്തില്‍ ഷവാനെ സ്പാര്‍ട്ടന്‍സ് നായകനായ ഡിവില്ലിയേഴ്സ് 93 റണ്‍സടിച്ചു.

ജൊഹ്നാസ്ബര്‍ഗ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും തന്റെ പ്രതിഭക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കയുടെ സ്വന്തം ട്വന്റി-20 ലീഗായ എംസാന്‍സി സൂപ്പര്‍ ലീഗ് ട്വന്റി-20 ടൂര്‍ണമെന്റിന് മുന്നോടിയായി ജോസി  സ്റ്റാര്‍സിനെതിരെ നടന്ന പരിശീലന മത്സരത്തില്‍ ഷവാനെ സ്പാര്‍ട്ടന്‍സ് നായകനായ ഡിവില്ലിയേഴ്സ് 93 റണ്‍സടിച്ചു.

പ്രഫഷണല്‍ ക്രിക്കറ്റ് കളിച്ചിട്ട് ആറു മാസമായെങ്കിലും അതിന്റെ കുറവുകളൊന്നുമില്ലാത്തതായിരുന്നു ഡിവില്ലിയേഴ്സിന്റെ ഇന്നിംഗ്സ്. ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത സ്പാര്‍ട്ടന്‍സ് 20 ഓവറില്‍ 217 റണ്‍സടിച്ചു. എന്നാല്‍ സ്പാര്‍ട്ടന്‍സിന് അതേനാണയത്തില്‍ മറുപടി നല്‍കിയ ജോസി സ്റ്റാര്‍സിന് അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സ് മതിയായിരുന്നെങ്കിലും 10 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

വെള്ളിയാഴ്ച മുതലാണ് എംസാന്‍സി സൂപ്പര്‍ ലീഗ് ട്വന്റി-20 ടൂര്‍ണമെന്റ് തുടങ്ങുന്നത്. ക്രിസ് ഗെയ്ല്‍ അടക്കമുള്ള ലോക ക്രിക്കറ്റിലെ പ്രമുഖരെല്ലാം ലീഗിലുണ്ട്. ഡിസംബര്‍ 16നാണ് ഫൈനല്‍. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 32 മത്സരങ്ങളാണുള്ളത്.

click me!