റേസിംഗ് ട്രാക്കില്‍ വീണ്ടും 'തീക്കളി'; അത്ഭുതകരമായ രക്ഷപ്പെടല്‍-വീഡിയോ

By Web TeamFirst Published Nov 26, 2018, 3:05 PM IST
Highlights

റേസിംഗ് ട്രാക്കില്‍ വീണ്ടും തീക്കളി. കഴിഞ്ഞ ദിവസം നടന്ന സീണിലെ അവസാന ഗ്രാന്‍ പ്രീയായ അബുദാബി ഗ്രാന്‍പ്രിക്സിന്റെ ആദ്യ ലാപ്പിലാണ് ആരാധകരെ ഞെട്ടിക്കുന്ന അപകടം നടന്നത്. റെനോള്‍ട്ട് ഡ്രൈവര്‍ നിക്കോ ഹള്‍ക്കന്‍ബര്‍ഗിന്റെ കാറാണ് റേസിനിടെ മറ്റൊരു കാറില്‍ തട്ടിയശേഷം ഉയര്‍ന്നുപൊങ്ങി തലകീഴായി മറിഞ്ഞത്.

ദുബായ്: റേസിംഗ് ട്രാക്കില്‍ വീണ്ടും തീക്കളി. കഴിഞ്ഞ ദിവസം നടന്ന സീണിലെ അവസാന ഗ്രാന്‍ പ്രീയായ അബുദാബി ഗ്രാന്‍പ്രിക്സിന്റെ ആദ്യ ലാപ്പിലാണ് ആരാധകരെ ഞെട്ടിക്കുന്ന അപകടം നടന്നത്. റെനോള്‍ട്ട് ഡ്രൈവര്‍ നിക്കോ ഹള്‍ക്കന്‍ബര്‍ഗിന്റെ കാറാണ് റേസിനിടെ മറ്റൊരു കാറില്‍ തട്ടിയശേഷം ഉയര്‍ന്നുപൊങ്ങി തലകീഴായി മറിഞ്ഞത്.

സമീപത്തുകൂടെ പോയ കാറിന്റെ ചക്രങ്ങളില്‍ തട്ടിയശേഷം തീപ്പൊരി ചിതറി വായുവില്‍ ഉയര്‍ന്നുപൊങ്ങി തെറിച്ചുപോയ കാര്‍ തലകീഴായി മറിഞ്ഞു. കാറില്‍ നിന്ന് തീ ഉയര്‍ന്നത് ആരാധകരെ ആശങ്കയിലാക്കി. ഒടുവില്‍ മിനിട്ടുകള്‍ക്ക് ശേഷമാണ് കാര്‍ ഉയര്‍ത്തി ഹള്‍ക്കന്‍ബര്‍ഗിനെ പുറത്തെടുത്തത്.

A scary start to the final race of the season for 😱

He walked away unscathed from his big collision with Romain Grosjean 🇦🇪 pic.twitter.com/bAVm0LRgtQ

— Formula 1 (@F1)

എന്നാല്‍ അപകടത്തില്‍ ഹള്‍ക്കന്‍ബര്‍ഗിന് പരിക്കൊന്നുമില്ലെന്നത് ആരാധകര്‍ക്ക് ആശ്വാസമായി. സംഭവത്തില്‍ ആര്‍ക്കെതിരെയും നടപടിയൊന്നുമില്ലെന്ന് റേസിംഗ് ട്രാക്കില്‍ സാധാരണ സംഭവിക്കുന്ന അപകടം മാത്രമാണിതെന്നും സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ജേതാവായിരുന്നു.

click me!