' ആര്‍ത്തവമുള്ള കായിക ദെെവം'; ഇടിക്കൂട്ടിലെ വിസ്മയത്തെ വാഴ്ത്തി കുറിപ്പ്

By Web TeamFirst Published Nov 26, 2018, 12:23 PM IST
Highlights

പരിപാവനമായ ഇന്ത്യന്‍ സംസ്കാരമനുസരിച്ച് മക്കളെയും നോക്കി വീട്ടിലിരിക്കേണ്ട 'ഒരമ്മ'യാണ് തന്റെ കരിയറിനെ നിരന്തരം പൊളിച്ചെഴുതി ബോക്സിംഗില്‍ നേട്ടങ്ങളുടെ കൂമ്പാരമൊരുക്കുന്നതെന്നതെന്ന് യാക്കോബ് തോമസ് കുറിക്കുന്നു

      ഇടിക്കൂട്ടില്‍ അഭിമാന നേട്ടം കൊയ്ത മേരികോമിനെ ഇന്ത്യ ഒന്നാകെ വാഴ്ത്തുകയാണ്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ മേരികോം മറ്റൊരു അപൂര്‍വ നേട്ടം കൂടിയാണ് പേരിലഴുതിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടുന്ന രണ്ടാം താരവും ആദ്യ വനിതാ താരവുമാണ് മേരി.

ഇതിഹാസ ക്യൂബന്‍ പുരുഷ താരം ഫെലിക്‌സ് സാവോന്‍ മാത്രമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം മുന്‍പ് നേടിയിട്ടുള്ളത്. വനിതകളില്‍ അഞ്ച് സ്വര്‍ണം നേടിയിരുന്ന അയര്‍ലന്‍ഡിന്‍റെ കാറ്റി ടെയ്‌ലറെയാണ് മേരി പിന്നിലാക്കിയത്. ലോകം കീഴടക്കുന്ന പ്രകടനം കാഴ്ചവെച്ച മേരികോമിനെ വാഴ്ത്തിയുള്ള ഒരു അധ്യാപകന്‍റെ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

പരിപാവനമായ ഇന്ത്യന്‍ സംസ്കാരമനുസരിച്ച് മക്കളെയും നോക്കി വീട്ടിലിരിക്കേണ്ട 'ഒരമ്മ'യാണ് തന്റെ കരിയറിനെ നിരന്തരം പൊളിച്ചെഴുതി ബോക്സിംഗില്‍ നേട്ടങ്ങളുടെ കൂമ്പാരമൊരുക്കുന്നതെന്നതെന്ന് യാക്കോബ് തോമസ് കുറിക്കുന്നു. സച്ചിന്‍ ദൈവമാണെന്ന് പറയുന്ന ഫാന്‍സുകളൊക്കെ ഇവരെക്കുറിച്ച് എന്തൊക്കെ പറയും? ഏതായാലും കുടുംബത്തിനേക്കാള്‍ വലുത് കരിയറാണെന്ന്  പറയുന്ന മേരി കോം 'ദൈവ'മാണെന്ന് പറയാം. ആര്‍‍ത്തവമൊക്കെയുള്ള ഒരു കായിക ദൈവമെന്നും എഴുതിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. 

പോസ്റ്റ് വായിക്കാം...

ബോക്സിംഗ് കളിച്ചാല്‍ സ്ത്രീകളുടെ മുലയ്ക്ക് പ്രശ്നമുണ്ടാകും എന്നു പറഞ്ഞ് യൂറോപ്പിലൊരുകാലത്ത് സ്ത്രീകളെ വിലക്കിയിരുന്നത്രേ. സ്ത്രീകള്‍ വന്‍തോതില്‍ ബോക്സിംഗിലേക്ക് വന്നത് തടയാനാണ് ഇത്തരമൊരു വിലക്ക് കൊണ്ടുവന്നതെന്ന് വസ്തുത. ഏതായാലും ആ ആചാരമിപ്പോളില്ല എന്നറിയാം. ഇവിടെ പരിപാവനമായ ഇന്ത്യന്‍സംസ്കാരമനുസരിച്ച് മക്കളെയും നോക്കി വീട്ടിലിരിക്കേണ്ട 'ഒരമ്മ'യാണ് തന്റെ കരിയറിനെ നിരന്തരം പൊളിച്ചെഴുതി ബോക്സിംഗില്‍ നേട്ടങ്ങളുടെ കൂമ്പാരമൊരുക്കുന്നത്. ഇവരെക്കുറിച്ചൊക്കെ നമുക്ക് എന്തുപറയാനുണ്ട്? 
സച്ചിന്‍ ദൈവമാണെന്നു പറയുന്ന ഫാന്‍സുകളൊക്കെ ഇവരെക്കുറിച്ച് എന്തൊക്കെ പറയും?
ഏതായാലും കുടുംബത്തിനേക്കാള്‍ വലുത് കരിയറാന്നു പറയുന്ന മേരി കോം 'ദൈവ'മാണെന്ന് പറയാം. ആര്‍‍ത്തവമൊക്കെയുള്ള ഒരു കായിക ദൈവം.

 

click me!