സച്ചിനും ഗവാസ്കറും ദ്രാവിഡുമൊന്നുമില്ല; ഇത് കുക്കിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം

Published : Aug 07, 2018, 03:42 PM ISTUpdated : Aug 07, 2018, 03:45 PM IST
സച്ചിനും ഗവാസ്കറും ദ്രാവിഡുമൊന്നുമില്ല; ഇത് കുക്കിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം

Synopsis

ടീം അംഗങ്ങളുടെ വഴി പിന്തുടര്‍ന്ന് എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് മുന്‍ നായകനും ഓപ്പണറുമായ അലിസ്റ്റര്‍ കുക്ക്. ബ്രയാന്‍ ലാറയും എബി ഡിവില്ലിയേഴ്സും കുമാര്‍ സംഗക്കാരയും ഇടംപിടിച്ച കുക്കിന്റെ ടെസ്റ്റ് ടീമില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറോ സുനില്‍ ഗവാസ്കറോ

ലണ്ടന്‍: ടീം അംഗങ്ങളുടെ വഴി പിന്തുടര്‍ന്ന് എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് മുന്‍ നായകനും ഓപ്പണറുമായ അലിസ്റ്റര്‍ കുക്ക്. ബ്രയാന്‍ ലാറയും എബി ഡിവില്ലിയേഴ്സും കുമാര്‍ സംഗക്കാരയും ഇടംപിടിച്ച കുക്കിന്റെ ടെസ്റ്റ് ടീമില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറോ സുനില്‍ ഗവാസ്കറോ രാഹുല്‍ ദ്രാവിഡോ ഇല്ല. ഒറ്റ ഇന്ത്യന്‍ താരം പോലുമില്ലാതെയാണ് കുക്ക് തന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്തത്.

ഇംഗ്ലീഷ് ഓപ്പണിംഗ് ബാറ്റ്സ്മാനായ ഗ്രാഹാം ഗൂച്ചും ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡനുമാണ് കുക്കിന്റെ ടീമിന്റെ ഓപ്പണര്‍മാര്‍. വണ്‍ ഡൗണില്‍ വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെത്തുന്നു. സച്ചിന്‍ ഇറങ്ങുന്ന നാലാം നമ്പറില്‍ മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ ആണ് കുക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. എബി ഡിവില്ലിയേഴ്സ്, കുമാര്‍ സംഗക്കാര, ജാക്വിസ് കാലിസ്, ഷെയ്ന്‍ വാട്സണ്‍, മുത്തയ്യ മുരളീധരന്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ഗ്ലെന്‍ മക്‌ഗ്രാത്ത് എന്നിവരാണ് കുക്കിന്റെ എക്കാലത്തെയും മികച്ച ടീമി ലെ പതിനൊന്നുപേര്‍.

ഇംഗ്ലണ്ട് ടീമിലെ മറ്റ് താരങ്ങളും തങ്ങളുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിട്ടും സച്ചിനെപോലും കുക്ക് ഒഴിവാക്കി എന്നത് ആരാധകരെ അമ്പരപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സമീര്‍ മിന്‍ഹാസിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്
തകര്‍ത്തടിച്ച് പാകിസ്ഥാന്‍, അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം