മൊറാട്ടയില്ല; സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു

web desk |  
Published : May 21, 2018, 05:40 PM ISTUpdated : Oct 02, 2018, 06:33 AM IST
മൊറാട്ടയില്ല; സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു

Synopsis

ഹെക്റ്റര്‍ ബെല്ലാരിന്‍, ആന്‍ഡര്‍ ഹെരേര എന്നിവരേയും 23 അംഗ ടീമിലേക്ക് പരിശീലകന്‍ ജുലന്‍ ലൊപെടെഗ്വി പരിഗണിച്ചില്ല.

മാഡ്രിഡ്: അല്‍വാരോ മൊറാട്ട, സെസ്‌ക് ഫാബ്രിഗാസ്, മാര്‍കോ അലോണ്‍സോ തുടങ്ങിയ പ്രമുഖരില്ലാതെ ലോകകപ്പിനുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു. ഹെക്റ്റര്‍ ബെല്ലാരിന്‍, ആന്‍ഡര്‍ ഹെരേര എന്നിവരേയും 23 അംഗ ടീമിലേക്ക് പരിശീലകന്‍ ജുലന്‍ ലൊപെടെഗ്വി പരിഗണിച്ചില്ല.

നാല് പ്രീമിയല്‍ ലീഗ് താരങ്ങളാണ് ടീമില്‍ ഉള്‍പ്പെട്ടത്. ഡേവിഡ് ഡി ജിയ, സെസര്‍ അസ്പിളിക്വേറ്റ, നാച്ചോ മോണ്‍റിയാല്‍, ഡേവിഡ് സില്‍വ എന്നിവാരണ് ടീമില്‍ ഉള്‍പ്പെട്ട് പ്രീമിയര്‍ ലീഗ് താരങ്ങള്‍. മുന്നേറ്റത്തില്‍ ഇസ്‌കോ, അസെന്‍സിയോ, വാസ്‌ക്വെസ്, റോഡ്രിഗോ, ഡിയേഗോ കോസ്റ്റ എന്നിവര്‍ എത്തിയതോടെ മൊറാട്ടയെ തഴയുകയായിരുന്നു.

ഡേവിഡ് ഡി ജിയ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായപ്പോള്‍ നാപോളിയുടെ വെറ്ററന്‍ ഗോള്‍ കീപ്പര്‍ പെപെ റീനയും ടീമിലെത്തി. ആറ് റയല്‍ മാഡ്രിഡ് താരങ്ങളും നാല് ബാഴ്‌സലോണ താരങ്ങളും ടീമിലുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചില പോരായ്മകള്‍ വൈഭവിനുണ്ട്, എന്നാല്‍...'; കൗമാരതാരത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇയാന്‍ ബിഷപ്പ്
'കുടുംബത്തിന്റെ സ്വകാര്യതയില്‍ കൈകടത്തി?; ആരാധകന് താക്കീത് നല്‍കി ഹെന്റിച്ച് ക്ലാസന്‍