സാനിയയെ അമ്പരപ്പിച്ച ചുവടുകളുമായി വിവാഹവേദിയില്‍ അലിസണ്‍; കയ്യടിച്ച് ആരാധകര്‍

Published : Jul 23, 2019, 11:35 AM ISTUpdated : Jul 23, 2019, 12:20 PM IST
സാനിയയെ അമ്പരപ്പിച്ച ചുവടുകളുമായി വിവാഹവേദിയില്‍ അലിസണ്‍; കയ്യടിച്ച് ആരാധകര്‍

Synopsis

ഇന്ത്യയുടെ ഡേവിസ് കപ്പ് താരം താരം ആനന്ദ് അമൃത്‍രാജിന്‍റെ മകന്‍ സ്റ്റീഫന്‍ അമൃത്‍രാജുമായുള്ള അലിസന്‍റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. 

വിവാഹവേളയില്‍ ബോളിവുഡ് ഗാനത്തിന് ചുവട് വച്ച് അമേരിക്കയുടെ ടെന്നിസ് താരം അലിസണ്‍ റിസ്കേ. ഇന്ത്യയുടെ ഡേവിസ് കപ്പ് താരം താരം ആനന്ദ് അമൃത്‍രാജിന്‍റെ മകന്‍ സ്റ്റീഫന്‍ അമൃത്‍രാജുമായുള്ള അലിസന്‍റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ബോളിവുഡ് ചിത്രമായ ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിലെ കല്യാണപ്പാട്ടിനാണ് അലിസണ്‍ ചുവട് വച്ചത്. 

ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി. ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ അലിസന്‍റെ ചുവടുകള്‍ക്ക് അഭിനന്ദിച്ച് കമന്‍റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളും വീഡിയോ ഏറ്റെടുത്തു. ഔദ്യോഗികമായി ഇനി അമൃത്‍രാജാണ്. ഇന്ത്യയില്‍ നിന്നുള്ള ആരാധകര്‍ക്ക് സ്നേഹത്തോടെ സമര്‍പ്പിക്കുന്നുവെന്ന കുറിപ്പോടെയാണ് അലിസണ്‍ വീഡോയോ പങ്കുവച്ചിരിക്കുന്നത്.

ലോക റാങ്കിംഗില്‍ മുപ്പത്തിയേഴാമതുള്ള അലിസണ്‍ 2019 വിബിംള്‍ടണ്‍ ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം കാഴ്ച വച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അങ്കിത് ശര്‍മയ്ക്ക് നാല് വിക്കറ്റ്; വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ കേരളത്തിന് മേല്‍ക്കൈ
ഒന്നും എളുപ്പമായിരുന്നില്ല, കാര്യവട്ടത്ത് ഉദിച്ചുയർന്ന് സ്‌മൃതി; പതിനായിരത്തിന്റെ പകിട്ട്