രണ്ടും കല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; പ്രതിരോധത്തില്‍ ഇന്ന് അനസുണ്ടാവും

Published : Nov 11, 2018, 05:35 PM IST
രണ്ടും കല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; പ്രതിരോധത്തില്‍ ഇന്ന് അനസുണ്ടാവും

Synopsis

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടുമ്പോള്‍ പ്രതിരോധത്തില്‍ മാറ്റത്തിന് സാധ്യത. മലയാളി താരം അനസ് എടത്തൊടിക ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കും.

കോച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടുമ്പോള്‍ പ്രതിരോധത്തില്‍ മാറ്റത്തിന് സാധ്യത. മലയാളി താരം അനസ് എടത്തൊടിക ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കും. അനസിനെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പുറത്തിരുത്തിയതിനെ തുടര്‍ന്ന് കോച്ച് ഡേവിഡ് ജയിംസ് പഴിക്കേട്ടിരുന്നു. അതുകൊണ്ട് തന്നെ ഗോവയ്‌ക്കെതിരേ പ്രതിരോധം ശക്തമാക്കും.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താത്തുള്ള ഗോവ കൊറോ- എഡു ബേഡിയ സഖ്യത്തിന്റെ കരുത്തിലാണ് മുന്നോട്ട് പോകുന്നത്. അവരെ തടയാന്‍ പ്രതിരോധം ശക്തിപ്പെടുത്തുകയല്ലാതെ വഴിയില്ല. കഴിഞ്ഞ വര്‍ഷം ഐ.എസ്.എല്ലിലും നാഷണല്‍ ടീമിലും അടക്കം 17 ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയ അനസ് പുതിയ സീസണില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ പുറത്തിരുന്നത് അപ്രതീക്ഷിതമായിരുന്നു. 

നേരത്തെ കോച്ചും അനസും തമ്മിലുള്ള പ്രശ്‌നങ്ങളുണ്ടെന്നും വരുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അനസ് ക്ലബ് വിടുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, സെന്റര്‍ ബാക്കുകളായ സന്ദേശ് ജിങ്കാന്‍- ലാകിച്ച് പെസിച്ച് എന്നീ കൂട്ടുക്കെട്ടില്‍ കോച്ചിനുണ്ടായ അമിത വിശ്വാസമാണ് മലയാളി സൂപ്പര്‍ താരത്തിന് ഇത് വരെ അവസരം നഷ്ടമായതിലെ പ്രധാന കാരണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്രിയാന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ടീം കടുത്ത പ്രതിസന്ധിയിലേക്ക്
അഡ്രിയാന്‍ ലൂണ വിദേശ ക്ലബിലേക്ക്; കളിക്കുക ലോണ്‍ അടിസ്ഥാനത്തിലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്