അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

Anuraj G R |  
Published : Jun 23, 2016, 07:21 AM ISTUpdated : Oct 05, 2018, 02:34 AM IST
അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

Synopsis

ധര്‍മ്മശാല: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ നായകന്‍ അനില്‍ കുംബ്ലെയെ നിയമിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്‌മണ്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി അനില്‍ കുംബ്ലെയെ നിശ്ചയിച്ചത്. ഒരു വര്‍ഷത്തേക്കാണ് കുംബ്ലെയെ പരിശീലകനായി ബി സി സി ഐ നിയമിച്ചിരിക്കുന്നത്. കുംബ്ലയെ ഇന്ത്യയുടെ മുഖ്യ കോച്ചായാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബാറ്റിങ്ങ്, ബൗളിങ്ങ് എന്നിവയ്‌ക്കും പ്രത്യേക പരിശീലകരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരായ നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് പരിശീലകനെന്ന നിലയില്‍ അനില്‍ കുംബ്ലെയുടെ ആദ്യ വെല്ലുവിളി. ഇന്ത്യന്‍ പരിശീലകന് വേണ്ടി 57 അപേക്ഷകരില്‍നിന്നാണ് കുംബ്ലെയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ 57 പേരില്‍നിന്ന് 21 പേരുടെ ഹ്രസ്വപട്ടിക തയ്യാറാക്കി നടത്തിയ അഭിമുഖത്തിലൂടെയാണ് കുംബ്ലെയെ പരിശീലകനാക്കാന്‍ സച്ചിന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതി നിര്‍ദ്ദേശിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കുംബ്ലെ ഉള്‍പ്പെടുന്ന മല്‍സരാര്‍ത്ഥികള്‍ക്ക് കൊല്‍ക്കത്തയില്‍വെച്ച് അഭിമുഖം നടത്തിയത്. ക

അതേസമയം അനില്‍ കുംബ്ലെയെ പരിശീലകനായി നിയമിച്ചതില്‍ ക്രിക്കറ്റ് വിദഗ്ദ്ധരിലും ബിസിസിഐയിലുമുള്ള ചിലര്‍ അത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. കുംബ്ലെയ്‌ക്ക് പരിശീലകനായുള്ള അനുഭവപരിചയം കുറവായതുകൊണ്ടാണിത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളുടെ ഉപദേഷ്‌ടാവായി പ്രവര്‍ത്തിച്ചുള്ള പരിചയമാണ് അനില്‍ കുംബ്ലെയ്‌ക്ക് എടുത്തു പറയാനാകുന്നത്.

പരിശീലകനായി പരിചയക്കുറവ് ഉണ്ടെങ്കിലും കളിക്കാരനായും ക്യാപ്റ്റനായും വലിയ അനുഭവസമ്പത്ത് ഉള്ളയാളാണ് അനില്‍ കുംബ്ലെ. 18 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറാണ് കുംബ്ലെയ്‌ക്കുള്ളത്. ടെസ്റ്റില്‍ ഇന്ത്യയ്‌ക്കുവേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയിട്ടുള്ളത് അനില്‍ കുംബ്ലെയാണ്. 619 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള അനില്‍ കുംബ്ലെ, അന്താരാഷ്‌ട്ര ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതാണ്. 1999ല്‍ പാകിസ്ഥാനെതിരെ ഒരിന്നിംഗ്സില്‍ 10 വിക്കറ്റ് വീഴ്‌ത്തി അനില്‍ കുംബ്ലെ ചരിത്രം സൃഷ്‌ടിച്ചിരുന്നു. 74 റണ്‍സ് വിട്ടുകൊടുത്താണ് അന്ന് അനില്‍ കുംബ്ലെ 10 വിക്കറ്റ് വീഴ്‌ത്തിയത്.

2007ലാണ് അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി നിയമിതനായത്. 14 മല്‍സരങ്ങളില്‍ ഇന്ത്യയെ നയിച്ച അനില്‍ കുംബ്ലെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഉള്‍പ്പടെ ശ്രദ്ധേയമായ വിജയങ്ങളും കൈവരിച്ചിരുന്നു.

കളിക്കളത്തില്‍നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റ് ഭരണതലത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അനില്‍ കുംബ്ലെ. 2010 നവംബറില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കുംബ്ലെ, ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനായും ബിസിസിഐ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ചെന്നൈ മെട്രോ; ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് സൗജന്യ യാത്ര
ചെപ്പോക്കില്‍ രാസവസ്തു പ്രയോഗം; ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് മുന്നോടിയായിട്ടാണ് പുതിയ രീതി