മെസിയില്ല; ഇക്കാര്‍ഡിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് അര്‍ജന്റീന നാളെ കൊളംബിയക്കെതിരെ

Published : Sep 11, 2018, 11:11 AM ISTUpdated : Sep 19, 2018, 09:22 AM IST
മെസിയില്ല; ഇക്കാര്‍ഡിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് അര്‍ജന്റീന നാളെ കൊളംബിയക്കെതിരെ

Synopsis

സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ബ്രസീലും അര്‍ജന്റീനയും നാളെയിറങ്ങും. അര്‍ജന്റീന ശക്തരായ കൊളംബിയയെയും, ബ്രസീല്‍ എല്‍ സാല്‍വഡോറിനെയും ആണ് നേരിടുന്നത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30ന് അര്‍ജന്റീനയുടെ മത്സരം തുടങ്ങും. മെസ്സി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന കഴിഞ്ഞ ദിവസം ഗ്വാട്ടിമാലയെ 3 ഗോളിന് തോൽപ്പിച്ചിരുന്നു.

ബ്യൂണസ് അയേഴ്സ്: സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ബ്രസീലും അര്‍ജന്റീനയും നാളെയിറങ്ങും. അര്‍ജന്റീന ശക്തരായ കൊളംബിയയെയും, ബ്രസീല്‍ എല്‍ സാല്‍വഡോറിനെയും ആണ് നേരിടുന്നത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30ന് അര്‍ജന്റീനയുടെ മത്സരം തുടങ്ങും. മെസ്സി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന കഴിഞ്ഞ ദിവസം ഗ്വാട്ടിമാലയെ 3 ഗോളിന് തോൽപ്പിച്ചിരുന്നു.

ലോകകപ്പില്‍ ടീമിൽ ഇല്ലാതിരുന്ന ഇന്റര്‍മിലാന്‍ സ്ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി അര്‍ജന്‍റീനയ്ക്കായി കളിക്കും. ലോകകപ്പില്‍ പരിശീലകനായിരുന്ന ഹോസെ പെക്കര്‍മാനെ ഒഴിവാക്കിയ കൊളംബിയ താല്‍ക്കാലിക കോച്ച് അര്‍ട്ടൂറോ റയിസിന്റെ കീഴിലാണ് അര്‍ജന്റീനയെ നേരിടാനിറങ്ങുന്നത്. റഡമന്‍ ഫല്‍ക്കാവോ ആണ് കൊളംബിയയെ നയിക്കുന്നത്.

ലോകകപ്പിനുശേഷം വിരമിച്ച മഷെറാനോയും ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന മെസ്സിയും ഇല്ലാതെ ഇറങ്ങുന്ന അര്‍ജന്റീന പൂര്‍ണമായും യുവതാരങ്ങളുടെ കരുത്തിലാണ് വിശ്വാസമര്‍പ്പിക്കുന്നത്. ലോകകപ്പിനുശേഷം പുറത്തായ ജോര്‍ജ് സാംപോളിക്ക് പകരം സ്കളോനിയാണ് അര്‍ജന്റീനയുടെ പരിശീലകന്‍.

ബ്രസീലിന്റെ മത്സരം നാളെ പുലര്‍ച്ചെ 7 മണിക്കാണ്. 1994ലും 1998ലും എല്‍ സാല്‍വഡോറിനെ നേരിട്ടപ്പോള്‍ ബ്രസീല്‍ 4 ഗോളിന്റെ വമ്പന്‍ ജയം നേടിയിരുന്നു. നെയ്മര്‍ ആണ് ബ്രസീൽ നായകന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത