പരിശീലകനായി ഉടന്‍ തിരിച്ചെത്തുമെന്ന് സിദാന്‍; പ്രതീക്ഷയോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

By Web TeamFirst Published Sep 10, 2018, 4:21 PM IST
Highlights

പരിശീലകനായി ഉടന്‍ തിരിച്ചെത്തുമെന്ന് ഫ്രാന്‍സിന്റെ ഇതിഹാസതാരവും റയല്‍ മാഡ്രിഡ് പരിശീലകനുമായിരുന്ന സിനദിന്‍ സിദാന്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകനായി സിദാന്‍ മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരിശീലകരിലെ സൂപ്പര്‍ താരം മനസുതുറന്നത്.

മാഡ്രിഡ്: പരിശീലകനായി ഉടന്‍ തിരിച്ചെത്തുമെന്ന് ഫ്രാന്‍സിന്റെ ഇതിഹാസതാരവും റയല്‍ മാഡ്രിഡ് പരിശീലകനുമായിരുന്ന സിനദിന്‍ സിദാന്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകനായി സിദാന്‍ മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരിശീലകരിലെ സൂപ്പര്‍ താരം മനസുതുറന്നത്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് കിരീടം നേടിക്കൊടുത്തശേഷമായിരുന്നു സിദാന്‍ അപ്രതീക്ഷിതമായി ക്ലബ്ബിന്റെ പടിയിറങ്ങിയത്.

ഒരു സംശയവുമില്ല, ഞാന്‍ പരിശീലകവേഷത്തില്‍ ഉടന്‍ മടങ്ങിയെത്തും, കാരണം ആ ജോലി ഞാന്‍ വളരെയേറെ ആസ്വദിക്കുന്നു എന്നായിരുന്നുന സ്പാനിഷ് ടെലിവിഷന്‍ ചാനലിനോട് സിദാന്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെ ഇംഗ്ലീഷ് പത്രമായ ദ് മിറര്‍ സിദാന്റെ മാഞ്ചസ്റ്ററിലേക്കുള്ള വരവിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

സിദാന്റെ വരവിന് മുന്നോടിയായി ടോണി ക്രൂസ്, തിയാഗോ അലക്സാന്‍ഡ്ര, ജെയിംസ്, കവാനി എന്നിവരെ മാഞ്ചസ്റ്റര്‍ കൂടാരത്തിലെത്തിക്കുമെന്നും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോശം ഫോമിലായതിനെ തുടർന്ന് പരിശീലക സ്ഥാനത്തു നിന്നും മൊറീഞ്ഞോയെ മാറ്റി സിദാനെ ചുമതലയേല്‍പ്പിക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ടെന്ന വാർത്തകള്‍ക്കിടെ വന്ന സിദാന്റെ പ്രതികരണം ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നുണ്ട്.

കളിക്കാരനായി വളരെയധികം കാലം റയലിനൊപ്പം ഉണ്ടായിരുന്ന സിദാൻ പരിശീലകനായി റയലിൽ മാത്രമാണ് സേവനമനുഷ്ഠിച്ചിട്ടുള്ളത്. പ്രീമിയർ ലീഗിൽ ആദ്യ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു മത്സരങ്ങളും തോറ്റ് പത്താം സ്ഥാനത്താണ് യുണൈറ്റഡ്. ഇതേ ഫോമിൽ തന്നെ മുന്നോട്ടു പോവുകയാണെങ്കിൽ മൊറീന്യോ മാറി സിദാൻ വരുമെന്നാണ് സൂചനകൾ.

click me!