ലോകകപ്പ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്: ദിപാ കര്‍മാകറിന് വെങ്കലം

Published : Nov 24, 2018, 10:56 PM ISTUpdated : Nov 24, 2018, 10:59 PM IST
ലോകകപ്പ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്: ദിപാ കര്‍മാകറിന് വെങ്കലം

Synopsis

വോള്‍ട്ട് ഇനത്തില്‍ ദിപാ കര്‍മാകറിന് വെങ്കലം. 14.316 പോയിന്‍റ് നേടിയാണ് 25കാരിയായ ദിപയുടെ വെങ്കല നേട്ടം... 

ബര്‍ലിന്‍: ലോകകപ്പ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ വോള്‍ട്ട് ഇനത്തില്‍ ഇന്ത്യയുടെ ദിപാ കര്‍മാകറിന് വെങ്കലം. 14.316 പോയിന്‍റ് നേടിയാണ് 25കാരിയായ ദിപയുടെ വെങ്കല നേട്ടം. 

ബ്രസീലിന്‍റെ റെബേക്ക അന്‍ഡ്രേഡിനാണ്(14.728) ഈയിനത്തില്‍ സ്വര്‍ണം. അമേരിക്കയുടെ ജെയ്‌ഡ് കാരി(14.516) വെള്ളി സ്വന്തമാക്കി. നേരത്തെ ഏഷ്യന്‍ ഗെയിംസിനിടെ പരിക്കേറ്റ് ദിപയ്ക്ക് പിന്‍മാറേണ്ടിവന്നിരുന്നു. 

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി