ഇല്ല, നിങ്ങള്‍ തോല്‍ക്കുന്നില്ല; തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ അഫ്ഗാന്‍ താരത്തെ ചേര്‍ത്തുപിടിച്ച് മാലിക്ക്

Published : Sep 22, 2018, 12:19 PM ISTUpdated : Sep 22, 2018, 12:20 PM IST
ഇല്ല, നിങ്ങള്‍ തോല്‍ക്കുന്നില്ല; തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ അഫ്ഗാന്‍ താരത്തെ ചേര്‍ത്തുപിടിച്ച് മാലിക്ക്

Synopsis

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ അവസാനശ്വാസംവരെ പോരാടിയശേഷം കീഴടങ്ങിയതിന്റെ നിരാശയില്‍ പൊട്ടിക്കരഞ്ഞ് അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാനും അഫ്താബ് ആലവും. അവസാന ഓവറില്‍ പാക്കിസ്ഥാന്‍ വിജയറണ്‍ നേടിയപ്പോള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്നു മുഖംപൊത്തി കരഞ്ഞ ആലത്തെ ആശ്വസിപ്പിക്കാന്‍ ആദ്യം എത്തിയതാകട്ടെ പാക്കിസ്ഥാന്റെ വിജയശില്‍പിയായ ഷൊയൈബ് മാലിക്കും.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ അവസാനശ്വാസംവരെ പോരാടിയശേഷം കീഴടങ്ങിയതിന്റെ നിരാശയില്‍ പൊട്ടിക്കരഞ്ഞ് അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാനും അഫ്താബ് ആലവും. അവസാന ഓവറില്‍ പാക്കിസ്ഥാന്‍ വിജയറണ്‍ നേടിയപ്പോള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്നു മുഖംപൊത്തി കരഞ്ഞ ആലത്തെ ആശ്വസിപ്പിക്കാന്‍ ആദ്യം എത്തിയതാകട്ടെ പാക്കിസ്ഥാന്റെ വിജയശില്‍പിയായ ഷൊയൈബ് മാലിക്കും.

ആലത്തെ ചേര്‍ത്തുപിടിച്ച മാലിക്ക് ആശ്വാസിച്ചപ്പോള്‍ അവിടെ വിജയിയോ പരാജിതനോ ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്ന വിശേഷണം അന്വര്‍ത്ഥമാകുകയായിരുന്നു.ആലം എറിഞ്ഞ അവസാന ഓവറില്‍ 10 റണ്‍സായിരുന്നു പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു സിക്സറും ബൗണ്ടറിയും നേടി മാലിക്ക് അത് അനായാസം നേടി. തോല്‍വിയില്‍ നിരാശനായി ജേഴ്സിക്കുള്ളില്‍ മുഖം ഒളിപ്പിച്ചു കരഞ്ഞ യുവതാരം റഷീദ് ഖാനെയും മാലിക്ക് ആശ്വസിപ്പിച്ചു.

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അഫ്ഗാന്‍ ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിക്കുമെന്ന് കരുതിയിരിക്കെയാണ് മാലിക്ക് മാജിക്കില്‍ പാക്കിസ്ഥാന്‍ ജയിച്ചുകയറിയത്. നേരത്തെ ശ്രീലങ്കയെയും ബംഗ്ലാദേശിനെയും അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ കരുത്ത് കാട്ടിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍