ആ വിക്കറ്റ് ധോണിക്ക് നല്‍കണം; അതര്‍ഹിക്കുന്നു- വീഡീയോ

By Web TeamFirst Published Sep 22, 2018, 11:53 AM IST
Highlights
  • ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് ചോദിച്ചാല്‍ സംശയമൊന്നുമില്ലാതെ മിക്കവരും പറയും അത് എം.എസ്. ധോണിയാണെണ്. അദ്ദേഹം ടീമിന് വേണ്ടി നേടിയ നേട്ടങ്ങള്‍ അത്രത്തോളം വലുതാണ്.

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് ചോദിച്ചാല്‍ സംശയമൊന്നുമില്ലാതെ മിക്കവരും പറയും അത് എം.എസ്. ധോണിയാണെണ്. അദ്ദേഹം ടീമിന് വേണ്ടി നേടിയ നേട്ടങ്ങള്‍ അത്രത്തോളം വലുതാണ്. കളത്തില്‍ അദ്ദേഹം കാണിക്കുന്ന കുശാഗ്രതയും ശാന്തതയും ഇന്നേവരെ മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനും അവകാശപ്പെടാനായിട്ടില്ല.

ഇപ്പോള്‍ ക്യാപ്റ്റനല്ലെങ്കില്‍ പോലും ധോണി ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ ബുദ്ധികേന്ദ്രം ധോണി തന്നെ എന്നതില്‍ സംശമൊന്നുംമില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇക്കാര്യം അംഗീകരിച്ചതാണ്. ഇന്നലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇത്തരത്തിലും നിര്‍ണായക തീരുമാനം ധോണിയുടെ ഭാഗത്ത് നിന്നുണ്ടായി. ആ തീരുമാനം അവസാനിച്ചത് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്റെ വിക്കറ്റിലാണ്. 

പത്താം ഓവറിലാണ് സംഭവം. പന്തെറിയുന്നത് രവീന്ദ്ര ജഡേജ. രണ്ടാം പന്ത് നോബോള്‍ എറിഞ്ഞ ജഡേജ അടുത്ത രണ്ട് പന്തിലും ബൗണ്ടറി വഴങ്ങി. മൂന്നാം പന്തില്‍ സ്വീപ് ഷോട്ടിലൂടെയാണ് ഫോര്‍ നേടിയത്. അതോടെ ധോണി, ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അടുത്തെത്തി. സ്‌ക്വയര്‍ ലെഗില്‍ ഒരു ഫീല്‍ഡറെ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതോടെ സ്ലിപ്പില്‍ നിന്നിരുന്ന ശിഖര്‍ ധവാന്‍ സ്‌ക്വയര്‍ ലെഗിലേക്ക്. അടുത്ത പന്തില്‍ ഷാക്കിബ് അതേ സ്വീപ് ഷോട്ടിന് ശ്രമിക്കുന്നു. പന്ത് നേരെ ധവാന്റെ കൈകളിലേക്ക്. വിക്കറ്റ് ജഡേജയ്ക്ക് അവകാശപ്പെടാമെങ്കിലും, ആ വിക്കറ്റ് ധോണിക്കുള്ളതാണ്.

That's our Captain pic.twitter.com/fWvZ5b65rQ

— Dhoni Army (@MSDArmy)
click me!