
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം. രോഹിത് ശര്‍മയുടെ ടീം ഇന്ത്യ ഹോങ്കോംഗിനെതിരെ പുറത്തെടുത്ത പ്രകടനം ആരാധകരുടെ ചങ്കിടിപ്പേറ്റുന്നതാണ്. മധ്യനിരയില്‍ ധോണി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറിനും കാര്യമായി തിളങ്ങാനായില്ല. പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യ ചില നിര്‍ണായക മാറ്റങ്ങള്‍ക്ക് തയാറായേക്കും.
ഓപ്പണിംഗില്‍ രോഹിത് ശര്‍മ-ശീഖര്‍ ധവാന്‍ സഖ്യം തന്നെയാകും ഇന്ത്യയുടെ കരുത്ത്. ഹോങ്കോംഗിനെതിരായ സെഞ്ചുറിയോടെ ധവാന്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. അപ്പോഴും രോഹിത് ശര്‍മയുടെ പ്രകടനം ഇന്ത്യക്ക് നിരാശ സമ്മാനിക്കുകയും ചെയ്തു.
വണ്‍ ഡൗണായി എത്തിയ അംബാട്ടി റായിഡു തിളങ്ങിയതിനാല്‍ പാക്കിസ്ഥാനെതിരെയും തുടരാനാണ് സാധ്യത. നാലാം നമ്പറില്‍ ദിനേശ് കാര്‍ത്തിക്കും അഞ്ചാമനായി എംഎസ് ധോണിയും തന്നെ എത്തും. പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് ആലൂകൂല്യം കിട്ടുമെന്നതിനാല്‍ ആറാമനായി കേദാര്‍ ജാദവ് തന്നെ കളിക്കും. ഏഴാം നമ്പറില്‍ ഹര്‍ദ്ദീക് പാണ്ഡ്യ എത്തുമ്പോള്‍ ഹോങ്കോംഗിനെതിരെ തീര്‍ത്തും നിറം മങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പുറത്താവും.
എട്ടാമനായി ഭുവനേശ്വര്‍കുമാറും സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തന്നെ കളിക്കും. ഹോങ്കോംഗിനെതിരെ തിളങ്ങിയെങ്കിലും ഖലീല്‍ അഹമ്മദിന് പകരം ജസ്പ്രീത് ബൂംമ്രയും അന്തിമ ഇലവനിലെത്തും. പാക്കിസ്ഥാനെതിരെ ആദ്യമായി കളിക്കുന്ന കുല്‍ദീപിലും ചാഹലിലുമാണ് ഇന്ത്യയുടെ ബൗളിംഗ് പ്രതീക്ഷകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!