ഏഷ്യാ കപ്പ്: കോലിക്ക് പകരക്കാരനാവാന്‍ സാധ്യതയുള്ള നാലു പേര്‍

Published : Sep 14, 2018, 10:26 PM ISTUpdated : Sep 19, 2018, 09:26 AM IST
ഏഷ്യാ കപ്പ്: കോലിക്ക് പകരക്കാരനാവാന്‍ സാധ്യതയുള്ള നാലു പേര്‍

Synopsis

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിരാട് കോലിക്ക് പകരം ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാം നമ്പറില്‍ ആരാവും ഇറങ്ങുക. ആരിറങ്ങിയാലും കോലിയുടെ കുറവ് നികത്തുക ഇന്ത്യക്ക് എളുപ്പമായിരിക്കില്ല. ഓപ്പണര്‍മാരായ ശീഖര്‍ ധവാനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കുംശേഷം ഇറങ്ങാനിടയുള്ള നാലു താരങ്ങള്‍ ഇവരായിരിക്കും.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിരാട് കോലിക്ക് പകരം ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാം നമ്പറില്‍ ആരാവും ഇറങ്ങുക. ആരിറങ്ങിയാലും കോലിയുടെ കുറവ് നികത്തുക ഇന്ത്യക്ക് എളുപ്പമായിരിക്കില്ല. ഓപ്പണര്‍മാരായ ശീഖര്‍ ധവാനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കുംശേഷം ഇറങ്ങാനിടയുള്ള നാലു താരങ്ങള്‍ ഇവരായിരിക്കും.

കെ എല്‍ രാഹുല്‍: ഇംഗ്ലണ്ടിലെ മോശം പ്രകടനത്തിനൊടുവില്‍ നേടിയ സെഞ്ചുറി രാഹുലിനെ കോലിയുടെ പകരക്കാരനായി ഇറങ്ങാന്‍ സാധ്യതയുള്ള ബാറ്റ്സ്മാന്‍മാരില്‍ മുന്‍നിരയിലെത്തിക്കുന്നു. അവസാന ടെസ്റ്റില്‍ നേടിയ വെടിക്കെട്ട് സെഞ്ചുറിക്ക് ശേഷം ഏകദിന ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ രാഹുലിന് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. കഴിഞ്ഞ ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗും ഇംഗ്ലണ്ടിനെതിരായ ട്വന്റിയില്‍ 54 പന്തില്‍ നേടിയ സെഞ്ചുറിയും രാഹുലിന് തുണയാകും.

മനീഷ് പാണ്ഡെ:കുറച്ചുകാലങ്ങളായി മധ്യനിരയിലാണ് മനീഷ് പാണ്ഡെയുടെ സ്ഥാനം. നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഇറങ്ങുന്ന മനീഷിനെ വണ്‍ ഡൗണായി പരീക്ഷിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഫിനിഷര്‍ എന്ന നിലയില്‍ ഇതുവരെ കാര്യമായി തിളങ്ങാത്ത മനീഷും മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ സാധ്യതയുള്ള ബാറ്റ്സ്മാനാണ്.

അംബാട്ടി റായിഡു: ഐപിഎല്ലിലെ മിന്നും പ്രകടനത്തിനുശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലിടം നേടിയെങ്കിലും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് റായിഡു  ടീമില്‍ നിന്ന് പുറത്തായി. എന്നാല്‍ പൂര്‍ണ കായികക്ഷമത നേടി തിരിച്ചെത്തുന്ന റായിഡുവിനെ മൂന്നാം നമ്പറില്‍ പരീക്ഷിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. വമ്പനടികള്‍ക്ക് പേരുകേട്ട റായിഡു തുടക്കത്തിലെ വിക്കറ്റ് പോയാലും റണ്‍നിരക്ക് താഴാതെ നിലനിര്‍ത്താന്‍ കഴിവുള്ള താരമാണ്.

രോഹിത് ശര്‍മ: ഓപ്പണറായിട്ടാണ് തിളങ്ങാറുള്ളതെങ്കിലും ക്യാപ്റ്റന്‍ കോലിയുടെ അഭാവത്തില്‍ രോഹിത്തും മൂന്നാം നമ്പറില്‍ ഇറങ്ങാനുള്ള സാധ്യത നിലനില്‍ക്കുന്നു. ക്യാപ്റ്റനെന്ന ഉത്തരവാദിത്തം കൂടിയുള്ളതിനാല്‍ നീണ്ട ഇന്നിംഗ്സുകള്‍ കളിക്കാനും തുടക്കത്തിലേ പുറത്തായാലുള്ള സമ്മര്‍ദ്ദം മറികടക്കാനും രാഹുലിനെയും ധവാനെയും ഓപ്പണര്‍മാരാക്കി രോഹിത് മൂന്നാം നമ്പറില്‍ ഇറങ്ങിയേക്കാം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മൂന്നാം നമ്പറിലാണ് രോഹിത് ബാറ്റിംഗിനറങ്ങാറുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൂറ്റൻ ജയം നേടിയിട്ടും ഇന്ത്യ വിൻഡീസിന് പിന്നിൽ തന്നെ; ദുബെയുടെ 2 ഓവറുകള്‍ പാരയായി, ഇനി വിധി നിർണ്ണയിക്കുക കൊൽക്കത്ത
അവിശ്വസനീയം,'ഫുട്ബോൾ' കളിച്ച് ബുമ്രയുടെ മരണ യോർക്കർ അതിജീവിച്ച് ടോപ് സ്കോററായി ബ്രയാന്‍ ബെന്നറ്റ്