ഏഷ്യാകപ്പ് വാര്‍ത്തയ്ക്കിടെ അവതാരകന് അമളി പറ്റി; അശ്ലീല ആംഗ്യം നാട്ടുകാര്‍ കണ്ടു

Published : Sep 25, 2018, 07:22 PM ISTUpdated : Sep 25, 2018, 07:25 PM IST
ഏഷ്യാകപ്പ് വാര്‍ത്തയ്ക്കിടെ അവതാരകന് അമളി പറ്റി; അശ്ലീല ആംഗ്യം നാട്ടുകാര്‍ കണ്ടു

Synopsis

ഏഷ്യാകപ്പിനെ കുറിച്ചുള്ള വാര്‍ത്തയ്ക്കിടെ പാക്കിസ്ഥാന്‍ ടെലിവിഷന്‍ അവതാരകന് അമളി പിണഞ്ഞു. അശ്ലീല ആംഗ്യം നാട്ടുകാര്‍ കണ്ടു...

ലാഹോര്‍: ഏഷ്യാകപ്പില്‍ അയല്‍ക്കാരായ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ഈ മത്സരത്തെ കുറിച്ചുള്ള വാര്‍ത്ത വായിക്കുന്നതിനിടയില്‍ പാക് ടെലിവിഷന്‍ അവതാരകനും ആവേശം അല്‍പം കൂടിപ്പോയി. എന്നാല്‍ നാട്ടുകാര്‍ കാണുംവിധം ലൈവില്‍ അശ്ലീല ആംഗ്യം കാട്ടുകയാണ് ഇയാള്‍ ചെയ്തത്. 

ഇടവേളയ്ക്ക് ശേഷം വാര്‍ത്താ പ്രൊഡ്യൂസര്‍ തിടുക്കം കാട്ടിയതാണ് അവതാരകനെ കുടുക്കിയത്. ഇതറിയാതെ അവതാരകന്‍ കാട്ടിയ ആംഗ്യം ഏവരും കണ്ടു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അവസാനംവരെ ആവേശംനിറഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാന്‍ മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. അഫ്‌ഗാന്‍ ഉയര്‍ത്തിയ 258 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നായിരുന്നു പാക് വിജയം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ്: സൂപ്പര്‍ എട്ട് മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് ടോസ്; കിവീസ് ടീമില്‍ മൂന്ന് മാറ്റം
സഞ്ജു സാംസണ്‍ ടീമിലെത്തുമോ? ചോദ്യത്തിന് മറുപടിയുമായി സൂര്യകുമാര്‍ യാദവ്